വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Saturday, May 8, 2010

ആടുകളിലേക്കുള്ള ദൂരം
പരിഷ്കൃത ജീവിതത്തില്‍ നിന്നു വളരെ പ്രാകൃതമായൊരു ജീവിതത്തിലേക്കുള്ള ദൂരം എത്രയാണ്‌? ബെന്യാമിന്റെ ആടുജീവിതം വയിക്കുന്ന ആര്‍ക്കും നിസ്സംശയം പറയാം " അതു അത്ര അകലെയല്ല!"
ഒരു പ്രവസി രചന എന്നതിലപ്പുറം പ്രവാസികളെക്കുറിച്ചുള്ള വളെറെ ഗൗരവമുള്ള ഒരു അനുഭവം അതിതീക്ഷണമായ ഭാഷയില്‍ പറഞ്ഞു പോകുന്ന നോവലാണു ആടുജീവിതം.രണ്ടു മനുഷ്യരുടെ പ്രവാസജീവിത്തിലെ ദുരിതകാണ്ഡത്തിന്റെ സത്യസന്ധമായ ആവിഷ്കാരം.
ഒരൂ ശരശരി മലയാളിയുടെ കുഞ്ഞുസ്വപനങ്ങളുമായി സൗദി അറേബ്യയിലെ മസറയില്‍(ആടുകളെ പാര്‍പ്പിക്കുന്ന സ്ഥലം) തൊഴിലാളികളാവേണ്ടി വന്ന നജീബിന്റെയും ഹക്കീമിന്റെയും ജീവിതരേഖയാണു ആടുജീവിതം.
വൃത്തിഹീനമായ തൊഴില്‍ സാഹചര്യങ്ങളും സ്പോണ്‍സറില്‍ നിന്നുള്ള പ്രാകൃതമായ പെറുമാറ്റവും അതിഭീകരമായ ഒരു മാനസികാവസ്ഥയിലെക്കു ഇവരെ നയിക്കുന്നു.വ്യക്തി ബോധവും സമയ ബോധവും നഷ്ടപ്പെട്ട മൂന്നു വര്‍ഷങ്ങള്‍.. അതിനൊടുവില്‍ ജീവന്‍ പണയം വച്ചുള്ള ഒരു ഒളിചോട്ടം
ആ ഓട്ടത്തിനിടെ ഹക്കീമിനു തന്റെ ജീവിതം തന്നെ ബലി കൊടുക്കേണ്ടി വരുന്നു. വരണ്ട ഭൂമി അതിലെ നിവസികളുടെ മനസ്സിനെ എത്ര മാത്രം ഊഷരമാക്കുന്നുവെന്ന യഥര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

വയനയിലുടനീളം ഒരു ബഷീര്‍ ശൈലി തോന്നിയെക്കവുന്ന ആഖ്യാനവും അതിനിടെക്കിടെ എത്തി നോക്കി പോകുന്ന വെളുത്ത നര്‍മ്മവും എല്ലാം നമ്മെ സ്പര്‍ശിക്കര്‍തിരിക്കില്ല.

മണല്‍,ആട്‌,ജലം എന്നീ ബിംബങ്ങളിലൂടെ കഥപത്രത്തിന്റെ ദയനീയവസ്ഥ വ്യ്ക്തമായി സംവേദനം ചെയ്യാന്‍ കഥകരനു കഴിഞ്ഞു. മണല്‍ വാരല്‍ തൊഴിലാളിയായ കേന്ദ്രകഥാപാത്രം ഒരു മണല്‍ കാട്ടില്‍ അകപ്പെടുന്നതും കുട്ടിക്കാലത്തു ആട്ടിടയനാവാന്‍ ആഗ്രഹിച്ച അയാള്‍ പിന്നീടുാടുകള്‍ക്കൊപ്പം തന്റെ ജീവിത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ മൂന്നു വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടുന്നതും മുന്‍പ്‌ നാട്ടില്‍ മുഴുവന്‍ സമയവും വെള്ളത്തില്‍ കഴിച്ചു കൂട്ടിയിരുന്നയാള്‍ക്കു പ്രഥമികാവശ്യങ്ങള്‍ക്കു പോലും ജലം നിഷേധിക്കപ്പെടുന്ന പോലുള്ള അവസ്ഥകള്‍ നജീബെന്ന കഥാപാതത്തിന്റെ ദുരന്തം അനുവാചകനില്‍ എത്തിക്കുന്നു.

ജലം ഒരു സംസ്ക്കരത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്ന ഒരു ചിന്ത നമ്മില്‍ ഉണര്‍ത്തുന്ന ചില മുഹൂര്‍ത്തങ്ങളും ഈ പുസ്തകത്തിലുണ്ട്‌.ആര്‍ദ്രമായൊരുമനസ്സാണു ജലം മനുഷ്യനു നല്‍കിയ ഏറ്റവും വലിയ നന്മ.അതിന്റെ അഭാവം അവനെ മൃഗതുല്യനാക്കുന്നു. അതു തന്നെയാണു നജീബിന്റെ അര്‍ബാബ്‌ അതിക്രൂരമായ ഒരു മനസ്സുള്ളവനായി മറാനുള്ള ഒരു കാരണമായി നമുക്കു മുന്നിലുള്ളത്‌.അതുകൊണ്ടു തന്നെ മഴ അയാള്‍ക്കു അസ്വ്സ്ത്ഥതയാണ.


ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രമാണാ നജിബിന്റെ ദുരിതപൂര്‍ണമായ മസറ ജീവിത്തിനു അന്ത്യം കുറിക്കുന്ന ഒളിച്ചോട്ടത്തിനു സഹായമാവുന്നതു. ആ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ അല്‍പ്പ്ം അതി ഭാവുകത്വ്ം കലര്‍ന്നു പോയത്‌ അവിശ്വസനീയതയുടെ അംശ്ം വായനക്കരനില്‍ ജനിപ്പിച്ചേക്കാം.മാത്രമല്ല നോവലിലുടനീളം ദൈവ സാന്നിധ്യം ഈ അവിശ്വസനീയതയെ ഒന്നു കൂടീ ബലപ്പെടുത്തനേ ഉപകരിക്കൂ. റിയലിസ്റ്റിക്‌ സംകേതത്ത്തില്‍ കഥ പറയുംബോള്‍ ഇത്തരം കടും നിറങ്ങള്‍ രചനക്കു ഒരു ഭാരമാവുകയാണു ചെയ്യുക.

പൊതുവെ വലിയ ദാര്‍ശനികമായ തലങ്ങളിലേക്ക്‌ ഈ നോവല്‍ സഞ്ചരിക്കുന്നില്ലെങ്കിലും ജീവിത്തിലെ ഒരു വലിയ ചിന്ത അനാവരണം ചെയ്യുന്നു . കേന്ദ്ര കഥാപാത്രമായ നജീബ്‌ ഒരിക്കല്‍ പറയുന്നു തന്റെ ജീവിതം ഇപ്പോള്‍ സുഖകരമാണ്‌ കാരണം തനിക്കിപ്പോള്‍ ആഗ്രഹങ്ങള്‍ ഒന്നുമില്ല അതു കൊണ്ടു തന്നെ ജീവിതം അയാള്‍ക്കു ഒരു ദിനചര്യക്കപ്പുറം മറ്റൊന്നുമല്ല. ഉപരിപ്ല്വങ്ങളായ ഭൗതിക പ്രലോഭനങ്ങളാണു ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മെ അപകടത്തിലേക്ക്‌ നയിക്കുന്നത്‌ എന്ന സന്ദേശം ധ്വനിക്കുന്ന ജീവിതസ്ന്ദര്‍ഭങ്ങളും നമുക്കു ചൂണ്ടിക്കാണിക്കാം.


ഗള്‍ഫിലിരുന്നു തനിക്കു നാട്ടില്‍ നഷ്ടപ്പെട്ട നിമിഷങ്ങളേയും അവിടുത്തെ ഗൃഹതുരതയേയും കുറിചു ആവലാതിപ്പെടുന്ന സ്ഥിരം പ്രവാസി രചനകളില്‍ നിന്നും തികചും വ്യ്ഥസഥമായ രചനയാണു ആടുജീവിതം.താന്‍ സഞ്ച്രിരിക്കുന്ന കാലത്തിന്റെയും നില്‍ക്കുന്ന ഭൂമികയോടും സംവദിക്കുന്നവനായിരിക്കണം ഒരു കലാകാരന്‍ എന്ന വാക്കുകളെ അന്വര്‍ഥമാക്കുന്നു ബെന്യമിന്‍ ആടുജീവിത്തിലൂടെ. ഈ രചന വായിക്കുന്ന ഏതൊരു പ്രവാസിയും ഇങ്ങനെ പറഞ്ഞേക്കാം.

"സമാന ഹൃദയാ എനിക്കായ്‌ പാടുന്നു നീ"