വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 24, 2010

കവിത പെയ്തിറങ്ങുന്ന തീ മരച്ചില്ലകളില്‍

നാനൃഷി കവിരിത്യുകം ഷിച്ചകില ദർശനാത:
(ഋഷിയല്ലാത്തവൻ കവിയല്ല,ജീവിത തത്വം ദർശിക്കുന്നവനാണ്‌ ഋഷി)
കാവ്യകൗതുകത്തിൽ ഭടതൗതൻ പറയുന്നു.

മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനമായ കാരണങ്ങൾ പലതാണ്.എന്നാൽ മനുഷ്യരാശിയുടെ ഉത്കണ്ഠയും വേദനയും പങ്കുവയ്ക്കാൻ അധികമാർക്കും കഴിയാറില്ല.കവിതയിൽ തന്നെ അന്വേഷിക്കുവാൻ കവി ശ്രദ്ധിക്കണം അപ്പോൾ മാത്രമെ തനിക്ക്‌ ചുറ്റുമുള്ള സഹജിവികളുടെ കണ്ണീരിന്റെ ഉപ്പ്‌ തന്നെയാണ് തന്റെയും എന്നയാൾ തിരിച്ചറിയു.

ഭാവിയ്‌ കുറിച്ച്‌ ഒരു തുണ്ട്‌ പ്രതീക്ഷയും ബാക്കിയില്ലത്ത സമകാലീക മലയാളിയുടെ ചെവിയിൽ കുറഞ്ഞ ശബ്ദത്തിൽ ലാളിത്യമാർന്ന വരികളിലൂടെ,"തീമരചില്ലകൾ"എന്ന കവിതാസമഹാരത്തിലൂടെ സുധി പുത്തൻ വേലിക്കര സംവേദിക്കുന്നു.

ഒരു കടൽ പോലെ ചിലപ്പൊൾ ശാന്തമായും മറ്റുചിലപ്പൊൾ ഇളകി മറിഞ്ഞും വിവിധ ഭാവങ്ങളുടെ കാവ്യരസങ്ങൾ വായനക്കാരുമായി ഈ കൃതി പങ്കിടുന്നു.ആ ചിന്തകൾക്ക്‌ സംഗിതമുണ്ടെന്ന് ഇതിലെ വരികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭാഷയുടെ ചാരുതയും ആവാഹനശേഷിയും സുധിയിൽ എടുത്തുപറയേണ്ട പ്രത്യേകതയാണ്."കണ്ണുകൾ"എന്ന കവിത നോക്കുക,ജീവിതം അഭിമുഖികരിക്കപെടുന്ന വിവരണാതീതമായ മുഹൂർത്തങ്ങളെ സ്പ്തനാഡിയും നീറിപുകയുന്ന ജീവിതമാപിനിയിലെ രസതുള്ളികൊണ്ട്‌ അളന്നു തിട്ടപെടുത്തുന്നു.
ജീവിതവും കവിയും നേർക്കുനേരെയിരുന്ന് ചതുരംഗം കളിക്കുന്ന കാഴ്ച്ചാനുഭുതി കാണിച്ചുതരും പ്രതിസന്ധിയുടെ മുഹൂർത്തങ്ങളിൽ ആടിയുലഞ്ഞു പോകുന്ന ഈ ജീവിത നൗക.
"കണ്ണടച്ചു തുർക്കുവാൻ മാത്രം
കണ്ണുപൂട്ടിയിരിക്കന്നവർക്കു
പോലും കാണാം"

മലയാളിയുടേ കാലിക ജീവിതത്തിന്റെ ഒരു പരിഛേദമാണ് "ജന്മം"എന്ന കവിത.പാഴകുന്ന ഒരു ജ്ന്മഠിന്റെ നേരിയ ഞരക്കം വരികളിലൂടെ കേൾക്കാം.

"ചത്തമീനിന്റെ കണ്ണുപോൽ നമ്മെ
ഉറ്റു നോക്കി കിടക്കും വെയിലോ"

കവിത സ്വയം ജനിക്കുകയാണെന്നതിന് ഈ രണ്ടു വരികൾ തന്നെ തെളിവ്‌.എന്താണ് ഈ ലോകത്ത്‌ നാം ജിവിക്കുന്നതിന് ഉൾപ്രേരകമായിട്ടുള്ളത്‌ ആർക്കും ഉത്തരമില്ല.ഒരു ചിരിപോലും രക്തബന്ധങ്ങൾ തമ്മിൽ പൊലുമില്ലാത്ത വികാരരഹിതമായ ഭൂമിയിലെ ഒരാളുടെ കൈകൾ മാത്രമല്ല രക്തം പോലും തണുത്ത്‌ ഉറഞ്ഞിരിക്കും.

"എന്തു നമ്മെ ജീവിപ്പിക്കുന്നു
എന്തെന്നു...നമ്മെ...ജീവിപ്പിക്കുന്നു"

അതെ,സ്വന്തം നെഞ്ചിലേയ്ക്ക്‌ വിരൽ ചൂണ്ടി കവി ജന്മത്തിന്റെ അവസാനത്തെ രണ്ടു വരിയിൽ ചോദിക്കുന്നത്‌ നാം ആയിരം വട്ടം ചോദിക്കണം.
പുക്കാതെ നിൽക്കും കടുകു പാടങ്ങളിൽ
വീർപ്പുകൊണ്ടുള്ളും ശിരസ്സും മറച്ചവർ
കാത്തുനിൽക്കുന്നു കിടാങ്ങളെ"

"പ്രതിമ"യെന്ന കവിതയിലെ വരികളല്ലയിത്‌ മറിച്ച്‌ എവിടെയോ കാണുകയും പിന്നിട്ട വിസ്മൃതിലാഴുകയും ചെയ്ത ജീവിതത്തിന്റെ ഏടുകളിൽ കാലം കൊറിയിട്ട ചില രേഖാചിത്രങ്ങൾ.ഇവ ന്മ്മോട്‌ സം സാരിക്കുന്നു,ഒരു മറയുമില്ലാതെ.വിരൽചൂണ്ടി കുറ്റപെടുത്തുന്നു, ഒരു മയവും ഇല്ലാതെ.പിന്നെ ജ്ന്മാന്തരങ്ങളിലേക്ക്‌ നീളുന്ന ചോദ്യങ്ങൾ എറിയുന്നു.

"മർത്യ വാത്മീകങ്ങൾ,പാതിയും
തൻ തല പൊട്ടിപ്പിളർക്കുന്നു"

ഇവിടെ നാം ശൈശവം മുതൽ വാത്മീകം സ്വയം എടുത്തണിയുകയാണ് ബോധപൂർവ്വം തന്നെ.
ഒറ്റായ്ക്കാവുന്ന അവസ്ഥയുടെ,ഭ്രാന്തമായ നിമിഷങ്ങളുടെ ചിത്രികരണമാണ് "ഒറ്റ"യെന്ന കവിതയിൽ കാണുന്നത്‌.താനൊറ്റയ്ക്കാണെന്ന് ബോധ്യമാവും നിമിഷം പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന വൈകല്യം നേരിടും.കാഴ്ചകൾക്കും ശബ്ദങ്ങൾക്കും മാറ്റം അനുഭവപെടും.പിന്നെ ഭ്രാന്തുപിടിപ്പിക്കുന്ന നിമിഷങ്ങളുടെ നടുവിൽ ശിരോലിഖിതങ്ങളെ പഴിച്ച്‌ നിശബ്ദമായി കിഴടങ്ങുന്ന മനുഷ്യന്റെ അവസ്ഥ.

"നിലയറ്റ
കാണാക്കയത്തിലേയ്ക്കോ.....
കനൽ മെത്തയോ
കാരുണ്യമോ കാത്തിരിക്കുന്നതപ്പുറം"

"ചുവടുകൾ" എന്ന കവിതയിലെ വരികൾ നോക്കുക.
"ഈ മൗനമുടയ്ക്കരുത്‌
അടങ്ങിയ അലകടലിന്റെ ഉയരാത്ത
നിലവിളിയാണതിൽ"

എല്ലാം വിലക്കുന്ന വരികൾ മാത്രമാണിതിൽ അതിന്റെ കാരണങ്ങൾ അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.അഗ്നിയാളുന്ന അക്ഷരങ്ങൾ കണ്ണിചേർത്ത്‌ വയ്ക്കുകയാണിതിൽ.അക്ഷരങ്ങളുടെ ചൂട്‌ തീർച്ചയായും നമുക്ക്‌ അനുഭവപെടും ഈ വരികൾ വായിക്കുമ്പോൾ.

"ഇനി കവിത വായിക്കരുത്‌
ചിതയാളിയ നെഞ്ചിലെ ഇണങ്ങാത്ത
വിലങ്ങുകളുടെ തീപ്പെട്ട ഇന്നലകളും
ഇന്നുമാണതിൽ"

സാമുഹികബന്ധം നഷ്ടപെട്ടവർക്ക്‌ ഇവിടം സ്വർഗമാണ്.ചുറ്റുമുള്ളവ എരിഞ്ഞടങ്ങിയാലും താൻ സുരക്ഷിതാനണെന്നവർ വിശ്വസിക്കുന്നു.സമൂഹത്തിന്റെ പുറംമ്പോക്കുകളിൽ ഒളിച്ചു കഴിയുന്നവരാണിവർ,അവരാണ് "ആധുനികതയും കഴിഞ്ഞ്‌"എന്ന കവിതയിലെ വിഷയം.

"ചില്ലു കൂട്ടിലെ മത്സ്യം ചിരിച്ചു
പുഴവറ്റാം...ഇല്ലപകടമൊന്നും
എന്റെയി കൊട്ടാരത്തിൽ"

"സ്മരണസുഖം"എന്ന കവിതയിൽ രണ്ട്‌ പാഠങ്ങളുണ്ട്‌.ഗൃഹാതുരത്വത്തെ വിരൽ തൊട്ടുണർത്തുന്ന ഒരു കവിതയാണിത്‌.മഴയിഴകൊണ്ട്‌ നെയ്ത ഇ കവിത പലതും ഓർമ്മപ്പെടുത്തുന്നു.കവിതയിലെ രണ്ടാം പാഠത്തിലും മഴയുണ്ട്‌.
പക്ഷെ മുൻപാഠത്തിലെ ഇലകുടയ്ക്ക്‌ പകരം കലികാല ജീവിതം വരച്ചിട്ടിരിക്കുന്നു.എങ്കിലും സ്മരണസുഖം അയവിറക്കാൻ പഴയ ബാല്യകൗമാര ജീവിതമാത്രം.
ഹൃദയമില്ലാത്തൊരു സമുഹത്തിന്റെ നഹ്ടങ്ങളുടെ കഥ"നഗരവൃക്ഷം'എന്ന കവിതയിൽ.ഈ കവിത വളരെ ആഴ്ത്തിൽ നമ്മെ ബോധ്യപെടുത്തുന്ന ചില സത്യങ്ങളുണ്ട്‌.നഗരം അധിനിവേശം നടത്തിയ പഴയ ഗ്രാമങ്ങൾ.
ഇവിടെ ഇപ്പൊൾ ബാക്കിയാകുന്നത്‌.

"ജീവിത ശിൽപ്പത്തിന്റ്ര്‌ ശിരസ്സിലേയ്ക്ക്‌
വിഹബീജങ്ങൾ കാഷ്ഠിക്കുന്ന
ഗ്രാമവൃക്ഷത്തിലെ കുയിലുകൾ മാത്രം"


"ഫണം"എന്ന കവിത ഫണം വിടർത്തി നമുക്ക്‌ നേരെ ചീറീയടുക്കുമ്പോൾ അവിശ്വനിയതകൾ കൊണ്ട്‌ തീർത്തലോകത്തെ നല്ല ഹൃദയത്തിനുടമകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആകെ തുകയണ്‌ ഫണം.വിഷമില്ലത്തവയെ തല്ലി കൊന്ന്‌ നാം അട്ടഹസിക്കും.


"അപ്പൊഴും വളൃന്നു മുറ്റിയ... തഴച്ച
പുല്ലിനടിയിൽ
രാജസർപ്പങ്ങൾ സുരക്ഷിതമായിരുന്നു.
ഈ രാജ സർപ്പങ്ങൾ തീർച്ചയായും നമ്മൾ തന്നെ.
"വഴിതെറ്റി വന്ന വയസ്സനെ
പടിയിറക്കി വിട്ട ശേഷം
മുറിയടച്ചിരുന്ന് നാം ചിരിച്ചുവല്ലോ"

"നാട്ടുവിശേഷം" എന്ന കവിതയിൽ ഒരു കൃത്രിമത്വവുംആർക്കും ദർശിക്കാൻ കഴിയില്ല .കാൽപ്പനികതയെയും യാഥാർത്ഥ്യത്തെയുംവേർ പിരിച്ച്‌ എഴുതുന്നത്‌ ഒരു കഴിവു തന്നെയാണ്‌.ഇങ്ങിനെയുള്ള അനേകം കവിതകൾ ഈ പുസ്തകത്തിലുണ്ട്‌.പല വരികളിലേയും വൈകാരികതയുടേ തീവ്രതയളക്കാൻ കഴിയാതെ നാം നിരാശപെടും.
പലപ്പൊഴും ശീർഷകങ്ങളിൽ രക്തം കിനിയുന്നത്‌ നമുക്ക്‌ കാണാം. ചാഞ്ഞുപെയ്യുന്ന കവിതകൾക്ക്‌ മീതെ മുറിവേറ്റ ശീർഷകങ്ങളെന്ന വരികൾ സുധിയിലെ ഭാഷയിലെ വഴക്കം നമ്മെ അറിയിക്കുന്നു.കവിതയെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങൾ ആയി അനുവാചകൻ മാറുകയും പുറം ലോകത്തിലെ അനിഷ്ഠങ്ങളോട്‌ കലഹിക്കാൻ തയ്യാറെടുക്കുകയും ചെയ്യും ഉറപ്പ്‌........
അത്മാവിഷ്ക്കാരമായ രചനകളാണിതിൽ ഏറെയും,അതുകൊണ്ടു തന്നെ പ്രധിരോധത്തിനാണ് മുൻ ഗണനയും.കാൽപ്പനികതയുടെ ധാരമുറിയാത്ത വാക്യങ്ങളിലൂടെ ധ്വനിസാന്ദ്രമായകവിതകളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണിതിൽ.ഗ്രാമ സംസ്കൃതി അടയാളപെടുത്തുന്ന വരികളിൽ കവിയുടെ മൗലികതയുടെ ശക്തി തെളിഞ്ഞു കാണം.
ഇന്നുകളുടെയും നാളെകളുടെയും ആശങ്കകൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന "തീമര ചില്ലകൾ"ഭാഷയും സംഗീതവും കൊണ്ട്‌ സമ്പുഷ്ടമായത്‌ കൊണ്ട്‌ തന്നെ പുതിയ ഒരു വായനാനുഭവം നൽകും തീർച്ച..........

ആശാമോന്‍ കൊടുങ്ങല്ലൂര്‍
ബ്ലോഗ്‌: ലതാന്തം

Tuesday, November 23, 2010

വൈക്കം മുഹമ്മദ്‌ ബഷീര്‍

വൈക്കത്തടുത്തു തലയോലപറമ്പില്‍ 1910  ജനുവരി 21 നു ജനിച്ചു .സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചു .ഹൈസ്കൂള്‍ വിദ്യഭാസത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു ബോംബൈയിലും പൂനയിലും ബാംഗ്ലൂരിലും ഗോവയിലും ലാഹോറിലും കറാച്ചിയിലും അടക്കം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു അനേകം ജോലികള്‍ ചെയ്തു സഞ്ചാരിയായി.
1958 ല്‍ ഫാബിയെ വിവാഹം കഴിച്ചു . ബേപ്പൂരില്‍ താമസം ആക്കി. 1994 ജൂലൈ 5 നു അന്തരിച്ചു
കഥാകൃത്ത് നോവലിസ്റ്റ് എന്നീ മേഖലകളില്‍ അതുല്യമായ കഴിവ് പുലര്‍ത്തിയ പ്രതിഭയായിരുന്നു ബഷീര്‍. നമ്മുടെ  ജീവിത സാഹചര്യങ്ങളെ ലളിതമായ ഭാഷയില്‍ ആവിഷ്ക്കരിക്കുകയും അത് വഴി തീവ്രമായ ജീവിത ദര്‍ശനങ്ങളെ ലഘൂകരിച്ചു നര്‍മത്തില്‍ പൊതിഞ്ഞു ആവിഷരിക്കുന്ന ബഷീറിയന്‍ രീതി മലയാള മനസുകളെ കീഴടക്കി
ബാല്യ കാല സഖിയും പാത്തുമ്മയുടെ ആടും ന്‍റെപ്പുപ്പക്കൊരു ആനെണ്ടാര്‍ന്നു, മതിലുകള്‍, പ്രേമലേഖനം തുടങ്ങിയവ എല്ലാം സംവേദിച്ചത് വായനക്കാരുടെ ഹൃദയങ്ങളുമായാണ്.

ഞാന്‍ കഥാപാത്രമായി വരുന്ന കഥകള്‍ ബഷീറോളം മലയാളത്തിലെ ആരും എഴുതിയിട്ടില്ല .എന്റെ കഥകള്‍ ധാരാളം കേള്‍പ്പിച്ചത്കൊണ്ടാണോ അദ്ദേഹം നമ്മുടെ സ്വന്തക്കാരനാവുന്നത് ?ഈ 'ഞാന്‍ ' ഞാന്‍ തന്നെയാണെന്ന് നാമോരോരുത്തരും തിരിച്ചറിയുന്നിടത്താണ് നമുക്കദ്ദേഹവുമായി ആത്മബന്ധം ഉണ്ടാവുന്നത്. -അക്ബര്‍ കക്കട്ടില്‍ (സര്‍ഗ്ഗ സമീക്ഷ)

ഈ പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നു ഓരോ രചനയിലൂടെയും ബഷീര്‍ നമുക്ക് കാട്ടിത്തന്നു. അത് കൊണ്ടു തന്നെ ആടും തേന്മാവും പഴുതാരയും മൂഖനും വരെ ബഷീര്‍ കഥകളിലെ കഥാപത്രങ്ങളായി.

പദ്മശ്രീ (1982 ) കേന്ദ്ര കേരള സാഹിത്യ അകാദമി ഫെല്ലോഷിപ്പുകള്‍ തുടങ്ങീ അനേകം ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

പ്രധാന നോവലുകള്‍ :പ്രേമലേഖനം (1943 ) ബാല്യകാലസഖി (1944 ) ശബ്ദങ്ങള്‍(1947 ) ന്ടുപ്പുപ്പാക്കൊരാനെടാര്‍ന്ന്‍(1951 ), മരണത്തിന്റെ നിഴലില്‍ (1951 )മുച്ചീട്ട് കളിക്കാരന്റെ മകള്‍ (1951 )സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953 ) ആനവാരിയും പൊന്‍കുരിശും(1953 )ജീവിത നിഴല്‍ പാടുകള്‍ (1954 )പാത്തുമ്മയുടെ ആട് (1959 ) മതിലുകള്‍ (1965 ) താര സ്പെഷ്യല്‍സ്(1968 ) മന്ത്രികപൂച്ച(1968 ) അനുരാഗത്തിന്റെ ദിനങ്ങള്‍ (1983 )
ചെറുകഥ: ജന്മദിനം,വിഡ്ഢികളുടെ സ്വര്‍ഗം , വിശ്വവിഖ്യാതമായ മൂക്ക് , പാവപ്പെട്ടവരുടെ വേശ്യ,ഒരു ഭഗവദ് ഗീതയും കുറെ മുലകളും, ആനപൂട, ഭൂമിയുടെ അവകാശികള്‍

നാടകം : കഥാ ബീജം
ആത്മകഥ: ഓര്‍മയുടെ അറകള്‍
തിരക്കഥ :  ഭാര്‍ഗവീനിലയം

Wednesday, November 17, 2010

ചങ്ങമ്പുഴ കൃഷ്ണപിള്ള


ജനനം 1911  ഒക്ടോബര്‍ 10  ഇടപ്പള്ളിയില്‍
ആദ്യ കാവ്യാ സമാഹാരം ബാഷ്പാഞ്ചലി ആണ്. ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്ന് എഴുതിയ കാവ്യമായ രമണന്‍ മലയാളത്തിലെ എക്കാലത്തെയും വായിക്കപെട്ട കാവ്യങ്ങളില്‍ ഒന്നായി.പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗ സുധ,അസ്ഥിയുടെ പൂക്കള്‍,മയൂഖമാല, ഹേമന്ദ ചന്ദ്രിക,തിലോത്തമ, മോഹിനി, രക്തപുഷ്പങ്ങള്‍, സങ്കല്പ കാന്തി എന്നിങ്ങനെ നാല്പത്തിനാലോളം കവിത സമാഹാരങ്ങള്‍ എഴുതി.

1948 ജൂണ്‍ 17 ന്‌ അന്തരിച്ചു



അനുബന്ധം 
രമണന്‍ ഇവിടെ വായിക്കാം 
മറ്റു ചങ്ങമ്പുഴ രചനകളും വിക്കിഗ്രന്ഥശാലയിലുണ്ട്  
മാതൃഭൂമി സ്പെഷ്യല്‍ പേജ് 

കുമാരനാശാന്‍

1873  ഏപ്രില്‍ 12  ചിരയന്കീഴില്‍ കായിക്കരയില്‍ ജനനം. ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.വിവേകാനന്ദ ചിന്തകള്‍ കുമാരനാശാനേ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.വീണപൂവ്‌, നളിനി, ചിന്താവിഷ്ടയായ സീത,ദുരവസ്ഥ, കരുണ, ചണ്ടാലഭിക്ഷുകി എന്നിവ പ്രധാന കൃതികള്‍ ആണ്. എ ആര്‍ രാജാ രാജാ വര്‍മയുടെ നിര്യാണത്തില്‍ വിലപിച്ചു കൊണ്ടു എഴുതിയ വിലാപ കാവ്യമാണ് പ്രരോദനം.
 
1924 ജനുവരി 16  തീയതി പല്ലനയാറ്റില്‍ സംഭവിച്ച  ബോട്ട് ദുരന്തത്തില്‍ പെട്ടു അന്തരിച്ചു

വള്ളത്തോള്‍ നാരായണമേനോന്‍



ജനനം :1878  ഒക്ടോബര്‍ 16
ജനനസ്ഥലം : പൊന്നാനിക്കടുത്ത്‌ ചേന്നര (മലപുറം ജില്ല )
കൃതികള്‍ : ചിത്രയോഗം (മഹാകാവ്യം)
സാഹിത്യമഞ്ജരി, കിളിക്കൊഞ്ചല്‍,ഭാരത സ്ത്രീകള്‍ താന്‍ ഭാവശുദ്ധി,രാധയുടെ കൃതാര്‍ത്ഥത,നാഗില, കാട്ടെലിയുടെ   കത്ത് ,ആ മോതിരം(കവിതകള്‍ )
ഗണപതി, ശിഷ്യനും മകനും, മഗ്ദലനമറിയം, കൊച്ചു സീത, അച്ഛനും മകളും, ബന്ധനസ്ഥനായ അനിരുദ്ധന്‍
ഋഗ്വേദം, മാതംഗലീല,മാര്‍ക്കണ്ടെയ പുരാണം എന്നിങ്ങനെ നിരവധി പരിഭാഷകള്‍ നടത്തി .
ആധുനിക കവിത്രയത്തില്‍ ശബ്ദ സുന്ദരനായി അറിയപ്പെട്ടിരുന്നു

1927  ല്‍ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിനും അതിന്‍റെ വളര്‍ച്ചക്കും മുന്‍കൈ എടുത്തു . കേരള സാഹിത്യ അകടമിയുറെ ആദ്യത്തെ വൈസ്പ്രസിഡണ്ട്‌ ആയിരുന്നു
1958  മാര്‍ച്ച്‌ 13 ണ് അന്തരിച്ചു .

Saturday, July 3, 2010

ലബനോണിന്റെ സംഗീതം

എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്തത്തിന്റെ   ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ  പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു ഏപ്രില്‍ മാസത്തിലാണ്‌.ലബനോനിന്‍റെ  ഗായകന്‍ , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക്‌ വാക്കുക്കളുടെ നവ്യാനുഭവം നല്‍കിയ ഖലീല്‍ ജിബ്രാന്‍ വിടപറഞ്ഞു പോയത്‌ 1931 ഏപ്രില്‍ 10നാണ്‌.



1883 ജനുവരി ആറിന്‌ ലബനോണില്‍ ആണ്‌ ഖലീല്‍ ജനിച്ചത്‌. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക്‌ കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത്‌ 1904 ഇല്‍ ആണ്‌.പിന്നീട്‌ പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക്‌ ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും

ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്‍(The Prophet) എന്ന രചനയാണ്‌. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ്‌ എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ്‌ പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.
ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്‍(Brocken Wings). ബെയ്‌ റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്‍തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്‍പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.
Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.

ഇത്രയും വിരഹാര്‍ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.
അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന്‍ നമുക്കു നല്‍കി. നാല്‍പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്‍കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.

Saturday, May 8, 2010

ആടുകളിലേക്കുള്ള ദൂരം




പരിഷ്കൃത ജീവിതത്തില്‍ നിന്നു വളരെ പ്രാകൃതമായൊരു ജീവിതത്തിലേക്കുള്ള ദൂരം എത്രയാണ്‌? ബെന്യാമിന്റെ ആടുജീവിതം വയിക്കുന്ന ആര്‍ക്കും നിസ്സംശയം പറയാം " അതു അത്ര അകലെയല്ല!"
ഒരു പ്രവസി രചന എന്നതിലപ്പുറം പ്രവാസികളെക്കുറിച്ചുള്ള വളെറെ ഗൗരവമുള്ള ഒരു അനുഭവം അതിതീക്ഷണമായ ഭാഷയില്‍ പറഞ്ഞു പോകുന്ന നോവലാണു ആടുജീവിതം.രണ്ടു മനുഷ്യരുടെ പ്രവാസജീവിത്തിലെ ദുരിതകാണ്ഡത്തിന്റെ സത്യസന്ധമായ ആവിഷ്കാരം.
ഒരൂ ശരശരി മലയാളിയുടെ കുഞ്ഞുസ്വപനങ്ങളുമായി സൗദി അറേബ്യയിലെ മസറയില്‍(ആടുകളെ പാര്‍പ്പിക്കുന്ന സ്ഥലം) തൊഴിലാളികളാവേണ്ടി വന്ന നജീബിന്റെയും ഹക്കീമിന്റെയും ജീവിതരേഖയാണു ആടുജീവിതം.
വൃത്തിഹീനമായ തൊഴില്‍ സാഹചര്യങ്ങളും സ്പോണ്‍സറില്‍ നിന്നുള്ള പ്രാകൃതമായ പെറുമാറ്റവും അതിഭീകരമായ ഒരു മാനസികാവസ്ഥയിലെക്കു ഇവരെ നയിക്കുന്നു.വ്യക്തി ബോധവും സമയ ബോധവും നഷ്ടപ്പെട്ട മൂന്നു വര്‍ഷങ്ങള്‍.. അതിനൊടുവില്‍ ജീവന്‍ പണയം വച്ചുള്ള ഒരു ഒളിചോട്ടം
ആ ഓട്ടത്തിനിടെ ഹക്കീമിനു തന്റെ ജീവിതം തന്നെ ബലി കൊടുക്കേണ്ടി വരുന്നു. വരണ്ട ഭൂമി അതിലെ നിവസികളുടെ മനസ്സിനെ എത്ര മാത്രം ഊഷരമാക്കുന്നുവെന്ന യഥര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

വയനയിലുടനീളം ഒരു ബഷീര്‍ ശൈലി തോന്നിയെക്കവുന്ന ആഖ്യാനവും അതിനിടെക്കിടെ എത്തി നോക്കി പോകുന്ന വെളുത്ത നര്‍മ്മവും എല്ലാം നമ്മെ സ്പര്‍ശിക്കര്‍തിരിക്കില്ല.

മണല്‍,ആട്‌,ജലം എന്നീ ബിംബങ്ങളിലൂടെ കഥപത്രത്തിന്റെ ദയനീയവസ്ഥ വ്യ്ക്തമായി സംവേദനം ചെയ്യാന്‍ കഥകരനു കഴിഞ്ഞു. മണല്‍ വാരല്‍ തൊഴിലാളിയായ കേന്ദ്രകഥാപാത്രം ഒരു മണല്‍ കാട്ടില്‍ അകപ്പെടുന്നതും കുട്ടിക്കാലത്തു ആട്ടിടയനാവാന്‍ ആഗ്രഹിച്ച അയാള്‍ പിന്നീടുാടുകള്‍ക്കൊപ്പം തന്റെ ജീവിത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ മൂന്നു വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടുന്നതും മുന്‍പ്‌ നാട്ടില്‍ മുഴുവന്‍ സമയവും വെള്ളത്തില്‍ കഴിച്ചു കൂട്ടിയിരുന്നയാള്‍ക്കു പ്രഥമികാവശ്യങ്ങള്‍ക്കു പോലും ജലം നിഷേധിക്കപ്പെടുന്ന പോലുള്ള അവസ്ഥകള്‍ നജീബെന്ന കഥാപാതത്തിന്റെ ദുരന്തം അനുവാചകനില്‍ എത്തിക്കുന്നു.

ജലം ഒരു സംസ്ക്കരത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്ന ഒരു ചിന്ത നമ്മില്‍ ഉണര്‍ത്തുന്ന ചില മുഹൂര്‍ത്തങ്ങളും ഈ പുസ്തകത്തിലുണ്ട്‌.ആര്‍ദ്രമായൊരുമനസ്സാണു ജലം മനുഷ്യനു നല്‍കിയ ഏറ്റവും വലിയ നന്മ.അതിന്റെ അഭാവം അവനെ മൃഗതുല്യനാക്കുന്നു. അതു തന്നെയാണു നജീബിന്റെ അര്‍ബാബ്‌ അതിക്രൂരമായ ഒരു മനസ്സുള്ളവനായി മറാനുള്ള ഒരു കാരണമായി നമുക്കു മുന്നിലുള്ളത്‌.അതുകൊണ്ടു തന്നെ മഴ അയാള്‍ക്കു അസ്വ്സ്ത്ഥതയാണ.


ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രമാണാ നജിബിന്റെ ദുരിതപൂര്‍ണമായ മസറ ജീവിത്തിനു അന്ത്യം കുറിക്കുന്ന ഒളിച്ചോട്ടത്തിനു സഹായമാവുന്നതു. ആ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ അല്‍പ്പ്ം അതി ഭാവുകത്വ്ം കലര്‍ന്നു പോയത്‌ അവിശ്വസനീയതയുടെ അംശ്ം വായനക്കരനില്‍ ജനിപ്പിച്ചേക്കാം.മാത്രമല്ല നോവലിലുടനീളം ദൈവ സാന്നിധ്യം ഈ അവിശ്വസനീയതയെ ഒന്നു കൂടീ ബലപ്പെടുത്തനേ ഉപകരിക്കൂ. റിയലിസ്റ്റിക്‌ സംകേതത്ത്തില്‍ കഥ പറയുംബോള്‍ ഇത്തരം കടും നിറങ്ങള്‍ രചനക്കു ഒരു ഭാരമാവുകയാണു ചെയ്യുക.

പൊതുവെ വലിയ ദാര്‍ശനികമായ തലങ്ങളിലേക്ക്‌ ഈ നോവല്‍ സഞ്ചരിക്കുന്നില്ലെങ്കിലും ജീവിത്തിലെ ഒരു വലിയ ചിന്ത അനാവരണം ചെയ്യുന്നു . കേന്ദ്ര കഥാപാത്രമായ നജീബ്‌ ഒരിക്കല്‍ പറയുന്നു തന്റെ ജീവിതം ഇപ്പോള്‍ സുഖകരമാണ്‌ കാരണം തനിക്കിപ്പോള്‍ ആഗ്രഹങ്ങള്‍ ഒന്നുമില്ല അതു കൊണ്ടു തന്നെ ജീവിതം അയാള്‍ക്കു ഒരു ദിനചര്യക്കപ്പുറം മറ്റൊന്നുമല്ല. ഉപരിപ്ല്വങ്ങളായ ഭൗതിക പ്രലോഭനങ്ങളാണു ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മെ അപകടത്തിലേക്ക്‌ നയിക്കുന്നത്‌ എന്ന സന്ദേശം ധ്വനിക്കുന്ന ജീവിതസ്ന്ദര്‍ഭങ്ങളും നമുക്കു ചൂണ്ടിക്കാണിക്കാം.


ഗള്‍ഫിലിരുന്നു തനിക്കു നാട്ടില്‍ നഷ്ടപ്പെട്ട നിമിഷങ്ങളേയും അവിടുത്തെ ഗൃഹതുരതയേയും കുറിചു ആവലാതിപ്പെടുന്ന സ്ഥിരം പ്രവാസി രചനകളില്‍ നിന്നും തികചും വ്യ്ഥസഥമായ രചനയാണു ആടുജീവിതം.താന്‍ സഞ്ച്രിരിക്കുന്ന കാലത്തിന്റെയും നില്‍ക്കുന്ന ഭൂമികയോടും സംവദിക്കുന്നവനായിരിക്കണം ഒരു കലാകാരന്‍ എന്ന വാക്കുകളെ അന്വര്‍ഥമാക്കുന്നു ബെന്യമിന്‍ ആടുജീവിത്തിലൂടെ. ഈ രചന വായിക്കുന്ന ഏതൊരു പ്രവാസിയും ഇങ്ങനെ പറഞ്ഞേക്കാം.

"സമാന ഹൃദയാ എനിക്കായ്‌ പാടുന്നു നീ"