വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Wednesday, March 28, 2012

ഓ. വി . വിജയന്‍ അനുസ്മരണവും 'ആത്മായനങ്ങളുടെ ഖസാക്ക് ' അവാര്‍ഡ് ദാന സമ്മേളനവും


പ്രശസ്ത നിരൂപകന്‍ ശ്രീ. എം. കെ. ഹരികുമാറിന്റെ "ആത്മായനങ്ങളുടെ ഖസാക്ക് "(1984) എന്ന കൃതിയുടെ പേരിലുള്ള 17 -മത് അവാര്‍ഡ് ദാന ചടങ്ങ് ഈ മാസം 30 - നു വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍ .

പ്രൊഫ. സി . ആര്‍ . ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍വെച്ച് ഡോ. കെ.ജി.പൌലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Organised by Creative Movement & Mahatma Library, Tripunithura