ജനനം: 1935 ഏപ്രില്‍ 23ന്
മലയാള നോവല്‍-കഥാസാഹിത്യത്തിന് ദാര്‍ശനികഭാവം നല്‍കുകയും ആധുനികതയുടെ സംവേദനശൈലിയിലേക്ക് വായനക്കാരെ എത്തിക്കുകയും ചെയ്ത ജോര്‍ജ്ജ് വര്‍ഗീസ് എന്ന കാക്കനാടന്‍ പ്രിയപ്പെട്ടവര്‍ക്ക് 'ബേബിച്ചായന്‍' ആയിരുന്നു.
മലയാള നോവല്‍-കഥാസാഹിത്യത്തിന് ദാര്‍ശനികഭാവം നല്‍കുകയും ആധുനികതയുടെ സംവേദനശൈലിയിലേക്ക് വായനക്കാരെ എത്തിക്കുകയും ചെയ്ത ജോര്‍ജ്ജ് വര്‍ഗീസ് എന്ന കാക്കനാടന്‍ പ്രിയപ്പെട്ടവര്‍ക്ക് 'ബേബിച്ചായന്‍' ആയിരുന്നു.
ഒറോത, ഉഷ്ണമേഖല, സാക്ഷി, അശ്വത്ഥാമാവിന്റെ ചിരി, മഴനിഴല്‍പ്രദേശം, കൊളോസസ്, വസൂരി, ഏഴാംമുദ്ര, പറങ്കിമല, ജാപ്പാണപ്പുകയില തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അശ്വത്ഥാമാവിന്റെ ചിരിക്ക് 80ലെയും ഒറോതയ്ക്ക് 84ലെയും കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2005ല്‍ ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഉഷ്ണമേഖല 96-ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിന് അര്‍ഹമായി. 2001-ല്‍ കാക്കനാടന്‍ സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാപുരസ്‌കാരം നേടി. കുടജാദ്രിയുടെ സംഗീതം, കുളിര് വേനല്‍മഴ എന്നീ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. പറങ്കിമല എന്ന നോവല്‍ ഭരതന്‍ സിനിമയാക്കി.
രണ്ടിയിരത്തി പതിനൊന്നു ഒക്ടോബര്‍ 19 നു അന്തരിച്ചു
രണ്ടിയിരത്തി പതിനൊന്നു ഒക്ടോബര്‍ 19 നു അന്തരിച്ചു