പ്രശസ്ത നിരൂപകന്‍ ശ്രീ. എം. കെ. ഹരികുമാറിന്റെ "ആത്മായനങ്ങളുടെ ഖസാക്ക് "(1984) എന്ന കൃതിയുടെ പേരിലുള്ള 17 -മത് അവാര്‍ഡ് ദാന ചടങ്ങ് ഈ മാസം 30 - നു വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍ .
പ്രൊഫ. സി . ആര്‍ . ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍വെച്ച് ഡോ. കെ.ജി.പൌലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Organised by Creative Movement & Mahatma Library, Tripunithura
ഈ ബ്ളോഗിന്റെ ആമുഖത്തിലെ ഓര്‍മ്മപ്പെടുത്തലിനെ മറന്നല്ല ഇതെഴുതുന്നത്. എഴുതിപ്പോവുകയാണ്.
ReplyDeleteസ്വന്തം കൃതിയുടെ പേരില്‍ ഒരവാര്‍ഡ് സ്വയം ഏര്‍പ്പെടുത്തുന്ന സമ്പ്രദായം രസകരമായിരിക്കുന്നു. ഒരു പ്രഖ്യാത നോവലിനെ 'ആത്മരതിപ്രദര്‍ശന'ത്തിന് പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നല്ലാതെ എന്തു മെച്ചമാണ് ശ്രീ ഹരികുമാറിന്റെ കൃതിയ്ക്കുള്ളത്? ആ കൃതിയുടെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താമെങ്കില്‍ മാരാരും മുണ്ടശ്ശേരിയും എംപീ പോളും അപ്പന്‍സാറും രാജകൃഷ്ണന്‍ സാറും ഒക്കെ തങ്ങളുടെ ഓരോ കൃതിയുടെ പേരിലും എത്ര അവാര്‍ഡ് വച്ച് ഏര്‍പ്പെടുത്തണം?!!
"ഞാനൊരു മഹാസംഭവമാണ് കേട്ടോ" എന്ന് എത്ര നാള്‍ കൊട്ടിഘോഷിച്ചു നടക്കുമോ ആവോ....?!