വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Saturday, September 17, 2011

പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)

1915 ജൂണ്‍ 8 മലപ്പുറം ജില്ലയില്‍ പൊന്നാന്നിക്കടുത്തു പള്ളിപ്പുറം ഗ്രാമത്തില്‍ ആണ് പി സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്‌ സ്കൂള്‍ പഠനത്തിനുശേഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അധ്യാപകന്‍,പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി ജോലികള്‍ അദേഹം വഹിച്ചിട്ടുണ്ട്. നാടകകൃത്ത്, കവി, നോവലിസ്റ്റ്,കഥാകൃത്ത് എന്നി നിലകളില്‍ എല്ലാം തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ ചുറ്റിലും കണ്ട കാഴ്ചകളെ, തനിക്കു ചുറ്റും വളര്‍ന്ന സമൂഹത്തെ അല്പം നര്‍മത്തോടെ എന്നാല്‍ ആ സാഹചര്യങ്ങളോട് സഹതാപം ഉള്‍ക്കൊള്ളും വിധത്തില്‍ ആവിഷ്ക്കരിക്കാന്‍ ആണ് മിക്കപ്പോലും അദ്ദേഹം ശ്രമിച്ചത്‌. തുറന്നിട്ട ജാലകം, നീലമല, താമരത്തൊപ്പി, രാച്ചിയമ്മ, ഗോപാലന്‍ നായരുടെ താടി എന്നിവ അവയില്‍ പെടും. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്‍ സുന്ദരികളും സുന്ദരന്മാരും, അമ്മിണി ചുഴിക്ക് പിന്‍പേ ചുഴി എന്നിവയാണ് പ്രധാന നോവലുകള്‍. ഇവയിലെ സ്ത്രീ കഥാപത്രങ്ങളുടെ നിര്‍മിതി വളരെ ശ്രദ്ധിക്കപ്പെട്ടു .

ഉറൂബ് എഴുതിയ നാടകങ്ങളാണ് തീകൊണ്ട് കളിക്കരുത്, മിസ്‌ ചിന്നുവും ലേഡി ജാനുവും, മണ്ണും പെണ്ണും എന്നിവ.നീലക്കുയില്‍ എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചതും ഉറൂബ് ആണ് .കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി പുരസ്ക്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രമുഖ ബഹുമതികള്‍ ആണ്.

1979 ജൂലൈ 10 നു അദ്ദേഹം അന്തരിച്ചു.

7 comments:

  1. നന്നായി മിനേഷ്..പക്ഷെ ഇപ്പോള്‍ ?

    ReplyDelete
  2. ഇന്നാണ് ഇവിടെ എത്തിപെട്ടത്
    എഴുത്തുകാര പറ്റിയുള്ള വിവരങ്ങള്‍ ഏറെ ഉപകാരപെട്ടു

    ReplyDelete
  3. സുന്ദരികളും സുന്ദരന്മാരും ഞാന്‍ വായിച്ചിട്ടുണ്ട് . അതെ വായിചിട്ടോള്ളൂ. ഇനി കൂടുതല്‍ വായിക്കണം

    ReplyDelete
  4. രമേഷേട്ട, ജിത്തു, പ്രിയ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വായനക്കും നന്ദി. വായനാമുറിയിലേക്ക് നിങ്ങളുടെ വിലയേറിയ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വായിച്ച പുസ്തകങ്ങള്‍, എഴുത്തുകാര്‍ എന്നിവയെ പരിചയപ്പെടുത്തുന്ന ലഘു കുറിപ്പുകള്‍ vaayanamuri@gmail.com എന്ന വിലാസത്തില്‍ അയച്ചു തരൂ

    ReplyDelete
  5. പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സില്‍ കഥാപാത്രങ്ങളുടെ ഒരു പ്രവാഹം..

    ReplyDelete
  6. കൊള്ളാം .. ഇങ്ങനെയും ഒരു ബ്ലോഗ്‌. എനിക്ക് വളരെ സന്തോഷം തോന്നി. അധികം പറയാതെ ചുരുങ്ങിയ വാക്കില്‍ സംവദിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  7. Dear Minesh,
    Good Attempt!
    Thanks for sharing valuable details of the prominent writers!Hearty Congrats!
    Sasneham,
    Anu

    ReplyDelete