നമ്മുടെ വായനമുറിയുറെ സജ്ജീവ അംഗമായ സുധി പുത്തന്‍ വേലിക്കരയുറെ തീമരചില്ലകളില്‍ എന്ന കവിത സമാഹാരത്തിനു കുവൈറ്റ് കേരള കലാവേദിയുടെ കവിത പുര്സക്കാരം കിട്ടിയിരിക്കുന്നു.
സുധിക്ക് അഭിനന്ദനങ്ങള്‍ ...
തീമരചില്ലകളില്‍ മുന്‍പ് നമ്മള്‍ ഇവിടെ പരിചയപെടുത്തിയിരുന്നു.
---------------------------------------------------------------------------------------------------------
മനാമ: കുവൈറ്റ് കേരള കലാവേദിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ കവിതാസമാഹാരത്തിന് സുധി പുത്തന്‍വേലിക്കരയുടെ ‘തീമരചില്ലകളില്‍’ തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിജയലക്ഷ്മി, ഡി ബാലചന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, വൈശാഖന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സമകാലിക വിഷയങ്ങളെയും നേരിന്‍െറ അര്‍ഥ വ്യാപ്തികളെയും ആവിഷ്കരിക്കാന്‍ ‘തീമരച്ചില്ലകളി’ലെ പല കവിതകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
12 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന സുധിയുടെ ആദ്യ കവിതാസമാഹാരം ‘മഷിക്കൂട്’ രണ്ടു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. തൃശൂര്‍ സാംസ്കാരിക വേദിയുടെ കവിതാഅവാര്‍ഡും സുധിക്ക് ലഭിച്ചിട്ടുണ്ട് . കേരളീയ സമാജം മുഖമാസികയായ ‘ജാലക’ത്തിന്‍െറ പത്രാധിപസമിതി അംഗമാണ്.
വാര്‍ത്ത ലിങ്ക് : http://www.madhyamam.com/news/117682/110915
സുധിക്ക് ഭാവുകങ്ങള്‍...
ReplyDelete