വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, December 29, 2014

ആമു­ഖങ്ങളി­ലൊതു­ങ്ങാ­ത്ത കഥകൾ



സു­ഭാഷ് ചന്ദ്രൻ തന്റെ­ കഥകളി­ലൊ­ന്നിൽ സ്വപ്നത്തെ­ക്കു­റി­ച്ചൊ­രു­ നി­രീ­ക്ഷണം നടത്തു­ന്നത് ഇങ്ങനെ­യാണ് “കണ്ടു­കൊ­ണ്ടി­രി­ക്കെ­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്ന് വി­ശ്വസി­ച്ച്­പോ­കു­ന്ന ഒരു­ വ്യാ­ജയു­ക്തി­ ഏതു­ സ്വപ്നത്തി­നും സഹജമാ­യി­രി­ക്കും”. ഒരി­ക്കൽ വ്യാ­ജമോ­ അല്ലത്തതോ­ ആയ ഒരു­ യു­ക്തി­യിൽ നി­ങ്ങൾ ഒരു­ അനു­ഭവത്തി­നു­ള്ളിൽപെ­ടു­കയും അത് നി­ങ്ങളിൽ ഭ­ൗ­തി­കവും ഭ­ൗ­തി­കേ­തരവു­മാ­യ മാ­റ്റങ്ങൾ സൃ­ഷ്ടി­ക്കു­കയും ചെ­യ്തശേ­ഷം യു­ക്തി­യു­ടെ­ സാംഗത്യത്തെ­ക്കു­റി­ച്ച് അന്വേ­ഷി­ക്കു­ന്നതിൽ വലി­യ കാ­ര്യമു­ണ്ടെ­ന്നു­ തോ­ന്നു­ന്നി­ല്ല. ഉറക്കത്തിൽ സ്വപ്നം കണ്ട് കി­ടക്കയിൽ നി­ന്നും ഉരു­ണ്ട് തറയിൽ വീണ് കൈ­യ്യൊ­ടി­യു­ന്നൊ­രു­വന് സ്വപ്നം യാ­ഥാ­ർ­ത്ഥ്യമാ­യാ­ലും ഇെല്ലങ്കി­ലും വീ­ഴ്ചയു­ടെ­ വേ­ദനയും അയാ­ളു­ടെ­ ഭൗ­തി­ക ശരീ­രത്തിൽ വന്നമാ­റ്റവും യാ­ഥാ­ർ­ത്ഥ്യമാ­ണ്. എഴു­ത്തു­കാ­രൻ ചരി­ത്രവി­വരണത്താ­ലോ­, കല്പനകൾ പണി­തോ­, അനു­ഭൂ­തി­കളു­ടെ­ വൻ­കരകൾ പടു­ത്തോ­ സാ­ഹി­ത്യത്തി­ലൂ­ടെ­ യാ­ഥാ­ർ­ത്ഥ്യമാ­കു­ന്നൊ­രു­ ലോ­കത്തി­ന്റെ­ യു­ക്തി­യിൽ വാ­യനക്കാർ കു­ടു­ങ്ങി­യാൽ പി­ന്നെ­ അതി­നു­ള്ളിൽ പെ­ട്ടി­ട്ട് അയാ­ളു­ടെ­ ചി­ന്താ­ലോ­കത്തും അതു­വഴി­ ഭൗ­തി­കലോ­കത്തും വന്നു­ഭവി­ക്കു­ന്ന മാ­റ്റങ്ങളു­ടെ­ അനന്തരാ­ശി­യി­ലാ­യി­രി­ക്കും അവർ. കലയും സാ­ഹി­ത്യവും മനു­ഷ്യനി­ലും അതു­വഴി­ പ്രകൃ­തി­യി­ലും വരു­ത്തു­ന്ന അലൗ­കി­ക പരി­വർ­ത്തനം (incorporeal transformation) ഇതാ­ണ്. സാ­ഹി­ത്യം ലോ­കത്ത് വരു­ത്തി­യ ഈ മാ­റ്റങ്ങളു­ടെ­ ചരി­ത്രമാണ് സാ­ഹി­ത്യത്തി­ന്റെ­ ചരി­ത്രം അല്ലാ­തെ­ എഴു­തപ്പെ­ട്ട കൃ­തി­കളു­ടെ­ എണ്ണവും വലി­പ്പവും പ്രതി­പാ­ദി­ക്കലല്ല.

നന്മതി­ന്മകളു­ടെ­ ഇരു­കരകൾ സൃ­ഷ്ടി­ക്കു­കയും അവയ്ക്കി­ടയിൽ ചി­ല വ്യവഹാ­രങ്ങൾ പടയ്ക്കു­കയും ചെ­യ്തു­കൊ­ണ്ടാണ് ദീ­ർ­ഘകാ­ലം കലയു­ടെ­യും സാ­ഹി­ത്യത്തി­ന്റേ­യും മു­ഖ്യധാ­ര ഒഴു­കി­യി­ട്ടു­ള്ളത്. സത്യത്തി­ന്റേ­യും ധർ­മ്മത്തി­ന്റേ­യും ആൾ രൂ­പമാ­യൊ­രു­ നാ­യകനും അതി­ന്റെ­ വി­രു­ദ്ധശക്തി­കളാൽ പണി­ത ഒരു­ പ്രതി­നാ­യകനും അതി­നി­ടയിൽ ചി­ല്ലറ ഇടപാ­ടു­കളും ഒടു­വിൽ സത്യത്തി­ന്റെ­ കാ­വലാ­ളാ­യ നാ­യകന്റെ­ വി­ജയവും കൊ­ണ്ട് ശു­ഭപര്യവസാ­യി­യാ­കു­ന്ന ഇതി­വൃ­ത്തമാ­യി­രു­ന്നു­ നമ്മു­ടെ­ സാ‍­‍ഹി­ത്യ കൃ­തി­കൾ­ക്കും സി­നി­മകൾ­ക്കും നാ­ടകങ്ങൾ­ക്കു­മെ­ല്ലാം.. ലോ­കത്തി­ലെ­ ഏത് ക്രൂ­രനും അധർ­മ്മി­ക്കും ധാ­ർ­മ്മി­കനാ­യ നാ­യക പക്ഷത്ത് നി­ന്നു­ സി­നി­മകാ­ണാം., താൻ ഈ ധർ­മ്മപക്ഷത്ത് നി­ലകൊ­ള്ളു­ന്നവനാ­ണെ­ന്ന് അവനെ­തന്നെ­ വി­ശ്വസി­പ്പി­ച്ചു­കൊ­ണ്ട് കൃ­തി­കൾ വാ­യി­ക്കാം. ഈ നി­ൽപിൽ വാ­യനക്കാ­രന് അവൻ നാ­യകനോ­ടൊ­പ്പം ധർ­മ്മത്തി­ന്റെ­ വെ­ൺ­പക്ഷത്തും ബാ­ക്കി­ ലോ­കം മു­ഴു­വനും അധർ­മ്മപക്ഷത്തും നി­ൽ­ക്കു­ന്നതാ­യി­ തോ­ന്നും. ജയപക്ഷത്തു­ നി­ന്നു­ കളി­കാ­ണു­ന്ന കാ­ഴ്ചക്കാ­രനെ­പ്പോ­ലെ­ ഹരം പകരു­ന്നൊ­രു­ നി­ലയാ­ണി­ത്. മതഗ്രന്ഥങ്ങൾ പാ­രാ­യണം ചെ­യ്യു­ന്ന വി­ശ്വാ­സി­കൾ ഭൂ­രി­ഭാ­ഗവും അവ വാ­യി­ക്കു­ന്ന വേ­ളയിൽ ഇതേ­ മനോ­നി­ലയി­ലാ­ണ്. പു­രോ­ഗമന സാ­ഹി­ത്യം, സോ­ദ്ദേ­ശ സാ­ഹി­ത്യമെ­ന്നൊ­ക്കെ­ നാം വി­ളി­ച്ച കൃ­തി­കളും ബഹു­ഭൂ­രി­പക്ഷവും വാ­യി­ച്ചത് ഇവ്വി­ധമാണ്. ഇടയ്ക്കൊ­ന്ന് അലക്കി­ വെ­ളു­പ്പി­ക്കാ­നാ­കും വണ്ണം ഒരു­ ടൂർ പോ­യി­ തി­രി­കെ­ വരു­ന്ന സു­ഖമാണ് ഇവി­ടെ­ വാ­യന സമ്മാ­നി­ക്കു­ന്നത്. “നഗരത്തി­ലെ­ ഓടകൾ കടലി­ലേ­ക്ക് തു­റക്കു­ന്നത് മനു­ഷ്യജീ­വി­തം ദൈ­വത്തി­ൽ ലയി­ക്കു­ന്നതി­ന്‍റെ­ ജലച്ഛാ­യാ­ചി­ത്രമാ­ണ്“ എന്ന് മറ്റൊ­രർ­ത്ഥത്തിൽ സു­ഭാഷ് ചന്ദ്രൻ തന്റെ­ നോ­വലിൽ എഴു­തി­യി­ട്ടു­ണ്ട്. എന്നാൽ വൈ­ലോ­പ്പി­ള്ളി­യു­ടെ­ കു­ടി­യൊ­ഴി­ക്കൽ പോ­ലൊ­രു­ കൃ­തി­ വാ­യി­ക്കു­ന്പോൾ ഈ ഹരമല്ല വാ­യനക്കാ­രന് ലഭി­ക്കു­ന്നത്. ഇവി­ടെ­ നാ­യകൻ വി­ടനാ­ണ്, ഭീ­രു­വാണ് , സന്ദേ­ഹി­യാണ് , ആത്മവി­മർ­ശത്തി­ന്റെ­ ചൂ­ണ്ടു­വി­രൽ‌ തു­ന്പി­ലാണ്. ഇങ്ങനെ­ വരു­ന്പോൾ ജയഭേ­രി­ മു­ഴക്കു­ന്ന കാ­ഴ്ചക്കാ­രനെ­പ്പോ­ലെ­ വാ­യനക്കാ­രനു­ ഈ കൃ­തി­യിൽ നി­ന്നു­ ഇറങ്ങി­ പോ­രാ­നാ­വി­ല്ല. നന്മതി­ന്മകളു­ടെ­ ഈ സന്ദേ­ഹഭൂ­മി­യിൽ അയാൾ അയാ­ളെ­ത്തന്നെ­ കൃ­തി­യിൽ കണ്ടെ­ടു­ക്കാൻ തു­ടങ്ങും. 

സു­ഭാഷ് ചന്ദ്രന്റെ­ കഥകൾ എൺ­പതു­കളു­ടെ­ ഒടു­ക്കത്തിൽ മലയാ­ളി­ ജീ­വി­തത്തി­ന്റെ­ നി­ലനി­ല്പി­ന്റെ­ അടി­സ്ഥാ­നങ്ങളാ­യ അബോ­ധപർ­വ്വങ്ങളെ­ അഭി­മു­ഖീ­കരി­ച്ചു­കൊ­ണ്ടാണ് പു­റത്തു­വന്നത്. രാ­ഷ്ട്രീ­യ സാ­മൂ­ഹി­ക ഭൂ­മി­കയിൽ വന്ന തെ­ളി­ച്ചക്കു­റവു­കൾ, സന്ദേ­ഹങ്ങൾ, മനു­ഷ്യ മു­ന്നേ­റ്റങ്ങളി­ലും ആനന്ദങ്ങളി­ലും കു­ടി­കൊ­ള്ളു­ന്ന കൊ­ടി­യ ഹിംസകൾ ഇതെ­ല്ലാം അതീ­വ സൂ­ക്ഷമതയോ­ടെ­ അവതരി­പ്പി­ക്കു­വാൻ സു­ഭാ­ഷി­നാ­യി­. ഞാൻ മുന്പ് സൂ­ചി­പ്പി­ച്ചതു­പോ­ലെ­ തൊണ്ണൂ­റു­കളി­ലെ­ മലയാ­ളി­ സു­ഭാഷ് ചന്ദ്രന്റെ­ കഥകളിൽ നി­ന്നു­ അവനെ­തന്നെ­ കണ്ടെ­ടു­ത്തു­. അങ്ങനെ­ കണ്ടെ­ടു­ത്ത ആത്മരൂ­പങ്ങളു­ടെ­ വൈ­കൃ­തങ്ങൾ അവന്റെ­ ഉറക്കം കെ­ടു­ത്തി­. ഘടി­കാ­രങ്ങൾ നി­ലയ്ക്കു­ന്ന സമയം, പറു­ദീ­സാ­ നഷ്ടം, തല്പ്പം, ബ്ലഡി­മേ­രി­ എന്നീ­ കഥാ­സമാ­ഹാ­രങ്ങളി­ലൂ­ടെ­ വളരെ­ കു­റച്ചു­ കഥകൾ മാ­ത്രമാണ് ഇക്കാ­ലം കൊ­ണ്ട് സു­ഭാഷ് ചന്ദ്രൻ രചി­ച്ചി­ട്ടു­ള്ളത്. എന്നാൽ അവയോ­രോ­ന്നും മലയാ­ളകഥയെ­ ഇതര സാ­ഹി­ത്യരൂ­പങ്ങളിൽ നി­ന്നു­ ബഹു­ദൂ­രം മു­ന്നോ­ട്ടു­ നടക്കാൻ പ്രാ­പ്തമാ­ക്കു­ന്നവയാ­യി­രു­ന്നു­.

ഒമാ­നി­ലേ­യ്ക്ക് നടത്തി­യ ഒരു­ ചെ­റു­ സന്ദർ­ശനത്തി­ന്റെ­ അനു­ഭവത്തിൽ രചി­ച്ച ‘ബ്ലഡി­ മേ­രി­’ എന്ന കഥ പ്രവാ­സ പ്രമേ­യങ്ങളിൽ രചി­ച്ചിട്ടു­ള്ള കഥകളിൽ വച്ച് ഉള്ളു­ലയ്ക്കു­ന്ന രചനയാ­ണ്. ഗോ­നു­ ചു­ഴലി­ക്കാ­റ്റി­ന്റെ­യും ബ്ലഡി­ മേ­രി­യെ­ന്ന കോ­ക്ക്ടെ­യിൽ മദ്യത്തി­ന്റേ­യും വാ­ങ്മയ പരി­സരത്തിൽ രക്തത്തിൽ കു­ളി­ച്ചു­ നി­ൽ­ക്കു­ന്ന വീ­ട്ടു­ വേ­ലക്കാ­രി­യാ­യ മേ­രി­യെ­ന്ന അനാ­ഥ മാ­താ­വി­ലേ­യ്ക്കു­ള്ള കഥാ­വഴി­കൾ ഏതൊ­രു­ പു­രു­ഷനെ­യും ചു­ഴറ്റി­യെ­റി­യു­ന്ന കൊ­ടു­ങ്കാ­റ്റാ­വു­ന്നു­. ‘ബ്ലഡി­ മേ­രി­’ ഉണ്ടാ­ക്കാൻ മി­ക്സി­യിൽ കറങ്ങി­കൊ­ണ്ടി­രി­ക്കു­ന്ന തക്കാ­ളി­ ജ്യൂ­സി­നൊ­പ്പം ലോ­കത്തി­ലെ­ മു­ഴു­വൻ പു­രു­ഷ ഹൃ­ദയങ്ങളും അരഞ്ഞു­തീ­രു­കയാ­ണോ­യെ­ന്ന് തോ­ന്നി­പ്പോ­കും. രക്തപങ്കി­ലമാ­യ പു­രു­ഷ കർ­തൃത്ത്വത്തിലേക്ക് വാ­യനക്കാ­രനെ­ ചൂ­ഴ്ന്നി­റക്കു­ന്ന രചനാ­ മാ­സ്മരി­കത സമാ­നതകളി­ല്ലാ­ത്ത കഥാ­നു­ഭവമാണ്. പറു­ദീ­സാ­ നഷ്ടത്തിൽ ശസ്ത്രക്രിയ ചെ­യ്തെ­ടു­ത്ത അമ്മയു­ടെ­ ഗർ­ഭപാ­ത്രം പ്ലാ­സ്റ്റി­ക്ക് ഭരണി­ലി­ട്ട് ഒരു­ കവറിൽ തൂ­ക്കി­ ലാ­ബി­ലേ­യ്ക്ക് പോ­കു­ന്ന നരേ­ന്ദ്രന്റെ­ കഥ മാ­തൃ­ത്വത്തി­ന്റെ­ തു­ടി­ക്കു­ന്ന സ്നേ­ഹവാ­യ്പ്പി­നെ­ ഉപേ­ക്ഷി­ച്ച് ലോ­കത്തി­ന്റെ­ വി­വി­ധ കോ­ണു­കളി­ലേ­യ്ക്ക് സു­ഖാ­ന്വേ­ഷി­കളാ­യി­ ചേ­ക്കേ­റി­യ തി­രക്കു­ള്ള എല്ലാ­ മകനോ­ടും വാ­ചാ­ലമാ­വു­ന്ന കഥയാ­ണ്. അവന്റെ­ യാ­ത്രകളി­ലെ­ല്ലാം “താ‍­‍ഴ്‌വേ­രടർ­ന്ന ഒരു­ മരം പോ­ലെ­ അല്ലങ്കിൽ ഒഴു­ക്കു­നി­ലച്ച ഒരു­ പു­ഴപോ­ലെ­”കി­ടക്കു­ന്നൊ­രമ്മയിൽ നി­ന്നു­ മു­റി­ഞ്ഞു­ കൈ­യ്യിൽ തൂ­ങ്ങു­ന്ന ഗർ­ഭപാ­ത്രത്തി­ന്റെ­ തു­ടി­പ്പു­കളു­ണ്ടെ­ന്ന് ഓർ­മ്മി­പ്പി­ക്കാ­തി­രി­ക്കി­ല്ല. “ഒരു­ പത്തു­ മാ­സക്കാ­ലം താൻ അത്യന്തം അവ്യക്തതയോ­ടെ­ അറി­ഞ്ഞ ഒരനു­ഭവത്തി­ന്റെ­ അകംപു­റം മറി­യലാ­യി­ അത് അയാ­ളു­ടെ­ സി­രകളിൽ ചൊ­രു­ക്കി­തു­ടങ്ങും”. ദയയു­ടേ­യും സ്നേ­ഹത്തി­ന്റെ­യും അവസാ­ന ചി­ല്ലയും ‘ലഹരി­തി­ന്ന‘ ആനന്ദത്തി­ന്റെ­ ഹിംസയാണ് സു­ഭാഷ് ‘ സന്മാ­ർ­ഗ്ഗം’ എന്ന കഥയിൽ പറയു­ന്നത്. പ്രതി­കരി­ക്കാ­നാ­യി­ ആയു­ന്ന കഥാ­കൃ­ത്തി­ന്റെ­ സന്മാ­ർ­ഗ്ഗ വീ­ര്യം “ഇരു­പതാം നൂ­റ്റാ­ണ്ടി­ലെ­ ഒടു­ക്കത്തിൽ യു­വാ­വാ­യി­രി­ക്കു­ന്ന ആരെ­പ്പോ­ലെ­യും, അതി­നു­ കഴി­യാ­തെ­ ആയു­ധമൂ­ർ­ച്ചകളെ­ വെ­റും വി­നോ­ദ സൂ­ക്ഷി­പ്പു­കളാ­ക്കി­...... കസേ­രയി­ലേ­യ്ക്ക് ബോ­ധം മറഞ്ഞ് മു­ങ്ങി­ത്താ­ണു­പോ­യി­” അതി­നടു­ത്ത നൂ­റ്റാ­ണ്ടിൽ ഒരു­ ദശകം പി­ന്നി­ട്ടി­ട്ടും നമ്മു­ടെ­ സന്മാ­ർ­ഗ്ഗ വീ­ര്യം കൂ­ടു­തൽ നി­സ്സഹാ­യതയോ­ടെ­ നാ­ൾ­ക്കു­നാൾ ബോ­ധം മറഞ്ഞ് മു­ങ്ങി­താ­ണു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­.

ഇങ്ങനെ­ സു­ഭാഷ് ചന്ദ്രന്റെ­ ഓരോ­ കഥയും പു­രു­ഷനോട് അവന്റെ­ വ്യവസ്ഥി­തി­യോട് അതി­ന്റെ­ അണു­വി­ലും സഹജമാ­യി­രി­ക്കു­ന്ന ക്ര­ൗ­ര്യങ്ങളോട് സംസാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­. മറ്റൊ­രു­ വി­ധത്തിൽ പറഞ്ഞാൽ കഥാ­കൃ­ത്തി­ന്റെ­ ആത്മഭാ­ഷണങ്ങൾ കൂ­ടി­യാ­ണവ. ചരി­ത്രത്തോ­ടും അതി­ന്റെ­ ഭീ­കരതയോ­ടു­മു­ള്ള എഴു­ത്തു­കാ­രന്റെ­ ആ ആത്മനി­ഷ്ഠ ഇടപെ­ടലാണ് സു­ഭാ­ഷി­ന്റെ­ കഥകളെ­ തീ­വ്രാ­നു­ഭവമാ­യി­ തീ­ർ­ക്കു­ന്നത്.

ചരി­ത്രം സംഭവി­ച്ചു­കഴി­ഞ്ഞ വസ്തു­തകളു­ടെ­ സമാ­ഹാ­രമാ­ണെ­ങ്കിൽ സംഭവി­ച്ചവയു­ടേ­യും സംഭവി­ക്കാ­വു­ന്നവയു­ടേ­യും സംഭവി­ക്കാ­മാ­യി­രു­ന്നവയു­ടേ­യും ചരി­ത്രമാണ് നോ­വൽ. ലൂ­ക്കാ­ച്ച് പറഞ്ഞത് “ ദൈ­വം കൈ­യ്യൊ­ഴി­ഞ്ഞ ലോ­കത്തി­ന്റെ­ ഇതി­ഹാ­സമാണ് നോ­വൽ­” എന്നാ­ണ്. അതി­നാൽ നോ­വലിൽ എഴു­ത്തു­കാ­രൻ യാ­ഥാ­ർ­ത്ഥ്യങ്ങളിൽ നി­ന്നും സങ്കല്പങ്ങളിൽ നി­ന്നും വരച്ചു­കാ­ട്ടു­ന്ന വസ്തു­തകളും അനു­ഭവങ്ങളും സൃ­ഷ്ടി­ക്കു­ന്ന സമാ­ന്തര ചരി­ത്രം മനു­ഷ്യ സംസ്കാ­രത്തിൽ വരു­ത്തി­യി­ട്ടു­ള്ള അല്ലങ്കിൽ ഇനി­യും വരു­ത്തി­യേ­യ്ക്കാ­വു­ന്ന ചലനങ്ങളെ­ക്കു­റി­ച്ചു­ള്ള ബോ­ധ്യമാ­വണം കൃ­തി­യു­ടെ­ സാ­രത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ്യവും. ആ നി­ലയിൽ വേ­ണം സമീ­പകാ­ല മലയാ­ള നോ­വൽ സാ­ഹി­ത്യത്തെ­ നോ­ക്കി­ക്കാ­ണാൻ. സു­ഭാഷ് ചന്ദ്രന്റെ­ മനു­ഷ്യനൊ­രു­ ആമു­ഖം, ടി­ ഡി­ രാ­മകൃ­ഷ്ണന്റെ­ ഫ്രാ­ൻ­സിസ് ഇട്ടി­ക്കോ­ര, ഇ.സന്തോഷ് കു­മാ­റി­ന്റെ­ അന്ധകാ­രനഴി­ ,സു­ധീശ് രാ­ഘവന്റെ­ ഭൂ­തക്കാ­ഴ്ചകൾ, ബെ­ന്യാ­മി­ന്റെ­ മഞ്ഞവെ­യിൽ മരണങ്ങൾ എന്നി­ങ്ങനെ­ പു­തി­യ നോ­വലു­കളെ­ല്ലാം മലയാ­ളി­യു­ടെ­ സാ­മൂ­ഹി­ക ചരി­ത്രത്തി­ലും ഭാ­വചരി­ത്രത്തി­ലും ചി­ന്തയു­ടെ­ ചരി­ത്രത്തി­ലും ചെ­യ്യു­ന്ന സംഭാ­വനകളെ­ക്കു­റി­ച്ച് ഉയർ­ന്ന പഠനങ്ങൾ ഉണ്ടാ­വേ­ണ്ടതാ­ണ്. എഴു­ത്ത് ഒരേ­സമയം ആത്മനി­ഷ്ഠവും വസ്തു­നി­ഷ്ഠവു­മാ­യ ഒരി­ടപെ­ടലാ­ണ്. അതു­കൊ­ണ്ട് എഴു­ത്തു­കാ­രൻ പ്രമേ­യപരി­സരത്തു­നി­ന്ന് തന്നെ­ എത്ര അകലത്തിൽ നി­ർ­ത്തി­യാ­ലും പു­റത്ത് പോ­കാ­നാ­വാ­ത്തവണ്ണം അയാൾ എഴു­ത്തി­നു­ള്ളിൽ കു­ടു­ങ്ങി­യി­രി­ക്കും. എന്നാൽ വാ­യന മറു­തലയിൽ നി­ന്നു­ള്ള പ്രവേ­ശമാ­ണ്. എഴു­ത്തെ­ന്ന കേ­വലയാ­ഥാ­ർ­ത്ഥ്യത്തി­ലേ­യ്ക്ക് കടക്കു­ന്ന വാ­യനക്കാ­രൻ തന്റെ­ ആത്മനി­ഷ്ഠവും വസ്തു­നി­ഷ്ഠവു­മാ­യ ഇടങ്ങൾ­ക്ക് വേ­ണ്ട ഫലഭൂ­യി­ഷ്ഠത­തേ­ടി­ വളരു­കയാ­ണ്. പക്ഷേ­ നി­ർ­ഭാ­ഗ്യകരമെ­ന്നു­ പറയട്ടെ­ മലയാ­ള നോ­വൽ വാ­യന ഈ വളർ­ച്ചയു­ടെ­ ഇടമാ­കു­ന്നി­ല്ല പകരം എഴു­ത്തു­കാ­രന്റെ­ ആത്മനി­ഷ്ഠതയെ­ പി­ൻ­പറ്റി­പോ­കു­ന്ന പോ­ലീ­സന്വേ­ഷണമാ­യി­ തീ­രു­കയാണ് മി­ക്കപ്പോ­ഴും. ഇതി­നു­ കാ­രണം നമ്മു­ടെ­ വി­മർ­ശകരാ­ണ്. അവർ കൃ­തി­യി­ലേ­യ്ക്കു­ള്ള പ്രവേ­ശത്തി­നു­ പണി­തു­െവച്ചി­ട്ടു­ള്ള മുൻ മാ­തൃ­കകളെ­ല്ലാം എഴു­ത്തു­കാ­രന്റെ­ വശത്തു­നി­ന്നു­ള്ളതാ­ണ്. എഴു­ത്തി­ന്റെ­ പി­ന്നി­ലെ­ രഹസ്യങ്ങൾ കൂ­ടു­തൽ വ്യക്തമാ­ക്കാൻ കഴി­യു­ന്ന എഴു­ത്തു­കാ­രന്റെ­ സെ­ക്രട്ടറി­മാ­രെ­പ്പോ­ലെ­യാണ് വി­മർ­ശകൻ വെ­ളി­പ്പെ­ടു­ന്നത്. ഇത് ഒരു­ കൃ­തി­യ്ക്ക് വാ­യനയിൽ സംഭവി­ക്കാ­വു­ന്ന മൾ­ട്ടി­പ്ലി­സി­റ്റി­യ്ക്ക് തടസ്സം നി­ൽ­ക്കു­ന്നു­. ഒരു­ സാ­ഹി­ത്യകൃ­തി­യു­ടെ­ അനന്തമാ­യ വളർ­ച്ചാ­സാ­ധ്യതയെ­ മു­രടി­പ്പി­ക്കു­കയാണ് ഇത്തരം വി­മർ­ശനങ്ങൾ ചെ­യ്യു­ന്നത്.
സു­ഭാഷ് ചന്ദ്രന്റെ­ ‘ മനു­ഷ്യനു­ ഒരു­ ആമു­ഖ’ മെ­ന്ന കന്നി­ നോ­വലി­ന്റെ­ വാ­യനയി­ലും ഞാൻ മേൽ ചൊ­ന്ന തടസ്സങ്ങൾ സംഭവി­ച്ചി­ട്ടു­ണ്ട്. ഈ നോ­വൽ കേ­രളത്തി­ന്റെ­ ലി­ഖി­ത ചരി­ത്രത്തി­ലും ഭാ­വ ചരി­ത്രത്തി­ലും സൃ­ഷ്ടി­ച്ച സമാ­ന്തരങ്ങളി­ലേ­യ്ക്ക് വാ­യനക്കാ­രൻ സ്വതന്ത്രമാ­യി­ സഞ്ചരി­ക്കു­കയും അതി­നു­ള്ളിൽ തന്റെ­ നോ­വലി­നെ­ കണ്ടെ­ടു­ക്കു­കയും വേ­ണം. ജീ­വി­തത്തി­ന്റെ­ സർ­ഗ്ഗാ­ത്മകതയു­ടെ­ പു­രോ­യാ­നം അടച്ചു­കളഞ്ഞ്, വംശവർ­ദ്ധനവി­നു­ മാ­ത്രമാ­യി­ ചു­രു­ങ്ങി­, യാ­ന്ത്രി­കവും ചാ­ക്രി­കവു­മാ­യി­തീ­രു­ന്ന മനു­ഷ്യ ജീ­വി­തനദി­യെ­ക്കു­റി­ച്ചു­ള്ള ആമു­ഖമാണ് ഈ നോ­വൽ. സു­ഭാഷ് തന്റെ­ കഥകളി­ലെ­ന്നപോ­ലെ­ നാ­റാ­പി­ള്ളയിൽ തു­ടങ്ങി­ ഇതി­ലെ­ ഓരോ­ പു­രു­ഷനി­ലും സഹജമാ­യി­രി­ക്കു­ന്ന ക്രൂ­രതയു­ടെ­ വന്യരൂ­പങ്ങൾ ഈ നോ­വലിൽ ഇഴപി­രി­ച്ചു­ കാ­ണി­ക്കു­ന്നു­ണ്ട്. ഭീ­രു­ത്വത്തി­ലേ­യ്ക്കും പരതന്ത്രതയി­ലേ­യ്ക്കും വളർ­ന്നു­മു­റ്റു­ന്ന മനു­ഷ്യശി­ശു­ക്കളെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മപ്പെ­ടു­ത്തൽ, ജീ­വി­ച്ചി­രി­ക്കെ­തന്നെ­ ചാ­രമാ­വു­ന്ന കാ‍­‍ലത്തി­ലെ­ മനു­ഷ്യന്റെ­ വാ­സനാ­ബലങ്ങളി­ലൂ­ടെ­യു­ള്ള പെ­രുംയാ­ത്ര.

ചരി­ത്രനോ­വൽ, സാ­മൂ­ഹ്യ നോ­വൽ, കു­റ്റാ­ന്വേ­ഷണ നോ­വൽ എന്നൊ­ക്കെ­യു­ള്ള നോ­വലി­ന്റെ­ തരം തി­രി­വു­കൾ ഇന്ന് അസംബന്ധമാ­യി­ട്ടു­ണ്ട്. എല്ലാ­ നോ­വലു­കളും ഒരു­ തരത്തിൽ അല്ലങ്കിൽ മറ്റൊ­രു­ തരത്തിൽ ചരി­ത്രരേ­ഖണം ചെ­യ്യു­ന്നു­ണ്ട്. ലോ­കചരി­ത്രവും ദേ­ശചരി­ത്രവും മാ­ത്രമല്ല കർ­ത്തൃ­നി­ഷ്ഠതയു­ടെ­ ചരി­ത്രവും ചരി­ത്രമാ­ണ്. സ്റ്റീ­ഫൻ ഹോ­ക്കിംങ്ങിസ് രചി­ച്ച ‘ ബ്രീഫ് ഹി­സ്റ്ററി­ ഓഫ് ടൈം‘ ഒരർ­ത്ഥത്തിൽ ചരി­ത്രം തന്നെ­യാ­കു­ന്നു­. സമീ­പകാ­ലത്ത് മലയാ­ളത്തിൽ വന്ന ചി­ല നോ­വലു­കൾ കേ­വല വസ്തു­തകളു­ടെ­ ചരി­ത്രത്തി­നപ്പു­റം കഴി­ഞ്ഞ രണ്ടു­ നൂ­റ്റാ­ണ്ടി­നു­ള്ളിൽ ജാ­തി­യി­ലും സാ­മൂ­ഹി­ക ബന്ധങ്ങളി­ലും സംഭവി­ച്ച മാ­റ്റങ്ങളും ഭാ­വു­കത്വത്തി­ലും ജനതയു­ടെ­ സ്വപ്നങ്ങളി­ലും വന്ന മാ­റ്റങ്ങളും മാ­ത്രമല്ല വ്യക്തി­കളു­ടെ­ ആന്തരവ്യാ­പരങ്ങളു­ടെ­ ചരി­ത്രങ്ങൾ പോ­ലും രേ­ഖണം ചെ­യ്തി­ട്ടു­ണ്ട്. മനു­ഷ്യനൊ­രാ­മു­ഖം യോ­ഗാ­ത്മകാ­നു­ഭൂ­തി­കൾ സമ്മാ­നി­ക്കു­ന്ന ആലേ­ഖന മി­കവ് കാ­ട്ടു­ന്നതി­വി­ടെ­യാ­ണ്. അതി­ജീ­വനത്തി­ന്റെ­ പരു­ക്കൻ ദൃ­ഷ്ടാ­ന്തങ്ങൾ, സഹനത്തി­ന്റെ­ ഗാ­ഥകൾ, ക്രൂ­രതയു­ടെ­ മനു­ഷ്യസാ­ധ്യതകൾ, സ്ത്രീ­ത്വത്തി­ന്റെ­ നി­സ്സീ­മമാ­യ കൃ­പാ­വരങ്ങൾ,വൃ­ഥാ­വ്യയങ്ങളു­ടെ­ ജന്മാ­ന്തരങ്ങൾ ഇതെ­ല്ലാം തച്ചനക്കരെ­ എന്ന ഗ്രാ­മത്തി­ന്റെ­ പശ്ചാ­ത്തലത്തിൽ ഈ തച്ചൻ കൊ­ത്തി­വച്ചി­ട്ടു­ണ്ട്.


ആ‍ധു­നി­കതയിൽ പൂ­ത്തു­ചൊ­രി­ഞ്ഞ അസ്തി­ത്വവാ­ദത്തെ­ പി­ൻ­പറ്റി­ ജീ­വി­തത്തി­ന്റെ­ വ്യർ­ത്ഥതയെ­യും ശൂ­ന്യതയെ­യും മഹത്വപ്പെ­ടു­ത്തു­കയാ­ണോ­ ‘മനു­ഷ്യനു­ ഒരു­ ആമു­ഖ’ത്തിൽ സു­ഭാഷ് ചെ­യ്തത്? വി­ജയന്റെ­യോ­ മു­കു­ന്ദന്റെ­യോ­ അസ്തി­ത്വ വേ­വലാ­തി­കൾ പേ­റി­യ കഥാ­പാ­ത്രങ്ങൾ വളർ­ന്നു­ മു­റ്റി­യതാ­ണോ­ സു­ഭാഷ് ചന്ദ്രന്റെ­ ജി­തേ­ന്ദ്രൻ? അല്ലയെ­ന്ന് നി­സംശയം പറയാ­വു­ന്ന ഇടകൃ­ഷി­കൾ ഈ നോ­വലിൽ സമൃ­ദ്ധമാ­ണ്. “മഹി­തമാ­യ ഒന്നിന് സാ­ദ്ധ്യമാ­കാ­തെ­ അന്ത:സാ­രശൂ­ന്യതയില്‍ മു­ങ്ങി­ ഒരു­ തലമു­റ കടന്നു­പോ­കു­ന്പോൾ മ­ൗ­ലി­കമാ­യതൊ­ന്ന് നി­റവേ­റ്റാ­നാ­കാ­തെ­ തളരുന്പോൾ, കൊ­ല്ലൂ­, വി­ജയി­ക്കൂ­ എന്നല്ല, ഉണരൂ­, സൃ­ഷ്ടി­ക്കൂ­ എന്ന് ഊര്‍ജ്ജം പകരു­ന്ന പു­തി­യ ഗീ­തയാണ് നമു­ക്കാ­വശ്യം” എന്ന് മന്ത്രി­ക്കു­ന്ന തി­രയേ­റ്റങ്ങൾ എന്ന നോ­വലിൽ നി­ങ്ങൾ­ക്ക് കണ്ടെ­ത്താ­നാ­കും. യാ­ന്ത്രി­കതയാൽ ജഡമാ­യ കാ­ലത്തെ­ എഴു­ത്തി­ന്റെ­ ആഭി­ചാ­രം കൊ­ണ്ട് ജീ­വി­പ്പി­ക്കാ­നാ­വു­മോ­യെ­ന്ന് വീ­ണ്ടും വീ­ണ്ടും ശ്രമി­ക്കു­കയാണ് സു­ഭാഷ് ചന്ദ്രൻ. ഈ ആഭി­ചാ­രത്തിൽ നി­ങ്ങളോ­ നി­ങ്ങളെ­പ്പോ­ലൊ­രാ­ളോ­ എവി­ടെ­ വച്ചും അസംസ്കൃ­ത വസ്തു­ക്കളാ­വാ­മെ­ന്നതാണ് എഴു­ത്തി­ന്റെ­ മാ­ജി­ക്ക്. അത്തരം ഒരു­ എഴു­ത്തു­കാ­രനെ­ വാ­യി­ക്കു­ന്നത് സു­ഖാ­നു­ഭവങ്ങളു­ടെ­ വി­നോ­ദ സഞ്ചാ­രങ്ങളല്ല. തന്റെ­യും കു­ലത്തി­ന്റെ­യും പാ­പങ്ങൾ പേ­റി­യു­ള്ള പീ­ഠാ­നു­ഭവങ്ങളു­ടെ­ കു­രി­ശേറ്റമാ­യി­ത്തീ­രു­ന്നു­


അനിൽ വേ­ങ്കോ­ട്
anilvencode@gmail.com 


(4പി എം ന്യൂസിൽ പ്രസിദ്ധീകരിച്ചത് )




ചിത്രങ്ങൾ  കടപ്പാട്:
 ഡി സി ബുക്സ് 

സുനീഷ് ഏറന്മല  

Wednesday, October 30, 2013

കഥയിലെ പെണ്‍മൊഴികള്‍

കഥയെന്നാല്‍ എന്താണ് ?
എങ്ങിനെയാണ് ഒരു കഥ പറയേണ്ടത് ?

ആരുടെ പക്ഷത്ത് നിന്നാണത് പറയേണ്ടത് ?
ഏതു മനുഷ്യരുടെ ഭാഷയിലാണത് പറയേണ്ടത്‌ ?
എഴുത്തിന് ലിംഗഭേതമുണ്ടോ ?
ആണെഴെത്തും പെണ്ണെഴുത്തും എന്ന വര്‍ഗ്ഗീകരണം ആവിശ്യമാണോ ?
ആത്മവിശ്വാസം ഉള്ളൊരു എഴുത്തുകാരന്‍ പോലും പലതവണ തന്നോടുതന്നെ ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാവും . ഒരെഴുത്തുകാരന്‍ സ്വയം തിരഞ്ഞെടുക്കേണ്ട  നിലപാടുകളാണിവയൊക്കെ എന്നാണെന്റെ കാഴ്ച്ചപ്പാട് . ഭാഷകൊണ്ടും , ആവിഷ്കാരം കൊണ്ടും , പ്രമേയസവിശേഷതകൊണ്ടുമാണ് ഒരു കഥ വായനക്കാരനെ സ്വാധീനിക്കേണ്ടത് .


ഇങ്ങിനെയൊക്കെ ആണെങ്കിലും എഴുത്തുകാരികളോട് സമൂഹം വെച്ചു പുലര്‍ത്തുന്ന സമീപനത്തിലെ വൈരുദ്ധ്യം ഈ ഘട്ടത്തില്‍ പറയാതെ വയ്യ .സ്ത്രീയെ നിര്‍വചിക്കാനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ലൈംഗികാനുഭൂതികളുടെ അന്തരത്തില്‍ നിന്നാണെന്ന് 'ഫ്രോയിഡ്'  ഒരു ലേഖനത്തില്‍ പറയുന്നുണ്ട് . പക്ഷേ ഇന്നും രതിമൂര്‍ച്ഛയും , ലൈംഗികാനുഭൂതിയും സ്ത്രീയുടെ ഭാഷയ്ക്ക്‌ പുറത്താണ് . പുരുഷന്റെ കാമപ്രകടനത്തെ ' പുരുഷത്വത്തിന്റെ' പ്രതീകമാക്കുമ്പോള്‍ അതിനെ കുറിച്ച് സ്ത്രീ എഴുതുന്നതോ , അഭിപ്രായപ്രകടനം നടത്തുന്നതോ അവളുടെ ചാപല്യമോ ,  അടക്കമില്ലായ്മയോ ആയി  വിമര്‍ശിക്കപ്പെടുന്നു . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പാരമ്പര്യത്തെക്കുറിച്ചും അതുണ്ടാക്കിവെച്ചിട്ടുള്ള അരുതായ്മകളെയും  മറികടന്നുകൊണ്ട് ജീവിതത്തില്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന മൌനത്തെ ഭേതിക്കുവാന്‍ പലപ്പോഴും എഴുത്തുകാരികള്‍ക്ക് കഴിയാറില്ല (സരസ്വതി അമ്മ , മാധവിക്കുട്ടി എന്നീ അപൂര്‍വം ചിലരെ മറക്കുന്നില്ല ) .ലൈംഗികപരമായ കാഴ്ചപ്പാടാണ് ഇവിടെ നിര്‍ണായകമാകുന്നത്  .ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും മുക്തരായി ഭാഷയെ സ്വതന്ത്രമായുപയോഗിക്കാനുള്ള ആര്‍ജവം ഇന്ന് ചിലരെങ്കിലും കാണിക്കുന്നുണ്ട് എന്നത് ആശാവഹമാണ്  . മലയാളത്തില്‍ അത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ആരംഭം  ' സരസ്വതി അമ്മയ്ക്കും ' , 'രാജലക്ഷ്മിയ്ക്കും'  , ' മാധവിക്കുട്ടിക്കും'  ശേഷം -  'സിതാരയില്‍'  കാണാം .


അപൂര്‍വ്വങ്ങളും അസാധാരണങ്ങളും ആയ പ്രമേയങ്ങളും നിയന്ത്രണങ്ങളേതുമില്ലാത്ത കല്പനകളും കൊണ്ട് തിളങ്ങുന്നവയാണ് സിതാരയുടെ കഥകള്‍ .  ഇവിടെ സ്ത്രീയുടെ ഓരോ പ്രശ്നവും( പുരുഷന്റെ വഞ്ചനയും , സ്ത്രീയുടെ ദുരിതവും  ഉള്‍പെടുന്ന സ്ഥിരം കണ്ണീര്‍ സമവാക്യങ്ങള്‍ക്കുമപ്പുറമുള്ള പ്രമേയങ്ങള്‍ )  സാമൂഹിക പ്രശ്നത്തിന്റെ ഭാഗമെന്ന നിലയില്‍ തീവ്രമായി കടന്നു വരുന്നുണ്ട് . യാഥാര്‍ത്ഥ്യങ്ങളെ  സ്ത്രീപക്ഷത്തു നിന്നും കാണാനും വ്യഖ്യാനിക്കാനുമുള്ള   ശ്രമങ്ങള്‍ ബോധപൂര്‍വമല്ലെങ്കില്‍ കൂടി സിതാര നടത്തുന്നുണ്ട് . അതിനൊരു മികച്ച ഉദാഹരണമാണ് "അഗ്നിയും കഥകളും " എന്ന കഥാസമാഹാരം .  " സിതാരയുടെ മാസ്റ്റര്‍പീസ്‌ ആയ " അഗ്നി " ഉള്‍പ്പടെയുള്ള പന്ത്രണ്ടു കഥകളുടെ സമാഹാരം ആണിത് . പുരുഷമേധാവിത്തത്തിന്റെ പ്രത്യയ ശാസ്ത്രത്തോടാണ്  ഈ പുസ്തകത്തിലെ കഥകള്‍ മിക്കതും  കലഹിക്കുന്നത്  .



മലയാളത്തിലെ ഏറ്റവും മികച്ച കഥകളില്‍ ഒന്നാണ് സിതാരയുടെ "അഗ്നി". ഒരു പെണ്ണിന്റെ ശാരീരികാവിഷ്കാരത്തിനുമപ്പുറം  ആത്മാവിഷ്കാരംകൂടി നടപ്പില്‍ വരുത്തുന്ന കഥയാണിത് . ഇരയായ പെണ്‍കുട്ടികള്‍ക്ക്  ആത്മഹത്യ വിധിക്കുന്ന ഒരു ലോകത്തില്‍  സ്ത്രീ സമത്വത്തിന്റെതായ അന്വേഷണമാണ് സിതാര നടത്തുന്നത് .കണ്ടുശീലിച്ച വിധേയത്വം മാത്രമുള്ള ഇരകളില്‍ ഏറെ വ്യത്യസ്തമാണ് കഥയിലെ നായിക പ്രിയ .  ഈ കഥയില്‍ പ്രിയ എന്ന യുവതിയെ സഞ്ജീവ് എന്ന ടെലിഫോണ്‍ ബൂത്തുകാരനും , രവി എന്ന  വഷളാക്കപ്പെട്ട പ്രഭുകുമാരനും , മീശമുളയ്ക്കാത്ത ഒരു പയ്യനും ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നു. ഓരോ പുരുഷന്റെയും ശരീരത്തിനടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ ഭീതിയും തകര്‍ച്ചയും  രോഷവും അപമാനവും  അതിനൊപ്പം  തന്നെ അവനുള്ളിലെ അഹന്തയും അവള്‍ക്ക്  തിരിച്ചറിയാന്‍ കഴിയുന്നുണ്ട്  (ഉദാ : ആണുങ്ങളോടു കളിച്ചാലെങ്ങിനെയിരിക്കുമെന്ന് നീയറിഞ്ഞു വരുന്നേയുള്ളൂ , രവിയുടെ പരിഹാസം ). കഥയിലെ നായിക പ്രിയ തനിക്കുണ്ടായ ദുരനുഭവത്തെ  ഇരയുടെ ദൈന്യതയ്ക്കു പകരം ലൈംഗികാനന്ദം ( അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി)  എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ട്  ജീവിതത്തിലേയ്ക്ക് യാതൊന്നും സംഭവിക്കാത്തത് പോലെ തിരിച്ചു വരുന്നു . അതുകൊണ്ട് തന്നെയാണ് " നീയൊട്ടും പോരായിരുന്നു , ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ നിനക്കാവില്ലയെന്നു സഞ്ജീവിനോട് അവള്‍ക്കു പറയാനാകുന്നത് . (ഇത്രയ്ക്കും   മാനസികമായ പക്വതയും സംയമനവും   യാഥാര്‍ത്ഥ്യജീവിതത്തില്‍ സാധ്യമോ ? ). ബലാത്സംഗം ഇത്രയും ലളിതമായ സംഗതിയാണെന്ന്  സിതാരയ്ക്കു മുമ്പ് മാധവിക്കുട്ടി പറഞ്ഞിരുന്നു. 'ഡെറ്റോളിട്ട് നന്നായൊന്നു കഴുകിയാല്‍ മതി' എന്നാണ് അവര്‍ പറഞ്ഞത് ( തകര്‍ക്കപ്പെടുന്ന ശരീരത്തിലെ ആന്തരികമായ മുറിവുകളെക്കുറിച്ച് അവര്‍ ചിന്തിച്ചില്ലേ ആവോ ) . ആസക്തി , അക്രമം , ലാഭേച്ഛ, എന്നിവയുടെ  സംയുക്തമാണ് കഥയിലെ പുരുഷകഥാപാത്രങ്ങള്‍ . അവരിലൂടെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തെ അവള്‍ വീണ്ടെടുക്കുന്നത് അവനിലെ പുരുഷനെ വിലകുറച്ചു കാണിച്ചുകൊണ്ടാണ് . ഒരു പുരുഷനെ തകര്‍ത്തു കളയാനുള്ള മാര്‍ഗ്ഗം അവന്റെ ആണത്തത്തെ , അതിലൂടെ അവന്‍ ഉയര്‍ത്തിപിടിച്ചിരിക്കുന്ന അഹന്തയുടെ താന്‍പോരിമയുടെ   മുനയൊടിക്കുക എന്നതാണ് ( പീഡനത്തിന് ശേഷമുള്ള അവളുടെ മൌനത്തെയും ഭ്രാന്തമായ വിസ്ഫോടനങ്ങളെയും അതിലൂടെ ഉയരുന്ന പരിഹാസത്തെയും  അവര്‍ ഒരുപോലെ ഭയപ്പെടുന്നു ).


ഇതൊരു ലൈംഗികകഥയല്ല. ഇവിടെ സദാചാരത്തിനുവേണ്ടി പ്രത്യക്ഷമായി വാദിക്കുന്നില്ല. വായനക്കാരന്റെ ചോര തിളപ്പിക്കുന്നതോ അയാളുടെ പുരുഷാധികാര മനോഭാവത്തെ വെല്ലുവിളിക്കുന്നതോ ആയ  പ്രസ്താവനകളൊന്നും കഥാകാരി നടത്തുന്നില്ല . സ്വന്തം ആഹ്ലാദത്തിനായി തനതായ യുക്തിയുപയോഗിച്ച് സന്തോഷം  നിറഞ്ഞൊരു ലോകം സൃഷ്ടിക്കുവാന്‍ ഇരകള്‍ക്കും അവകാശമുണ്ടെന്ന് മാത്രമാണവര്‍ പറഞ്ഞു വെയ്ക്കുന്നത്  . പലരീതികളില്‍ വായിച്ചെടുക്കാവുന്ന കഥയാണ് അഗ്നി . സ്ത്രീവിമോചനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും വായിച്ചെടുത്താല്‍ , സ്ത്രീത്വത്തോട് ആണ്‍കോയ്മ സമൂഹം പുലര്‍ത്തുന്ന സമീപനത്തിലെ വൈരുദ്ധ്യം വെളിച്ചത്തുകൊണ്ടുവരുന്ന കഥയാണിത് . പുരുഷാധിപത്യ സമൂഹത്തില്‍ പെണ്ണായി പിറന്നതിന്റെ വേദനയ്ക്ക് അപ്പുറം പ്രതികരിക്കാന്‍ അറിയുന്ന , ധൈര്യമുള്ള ശക്തയായ കഥാപാത്രമാണ് പ്രിയ . അതുകൊണ്ട് തന്നെയാണ് അഗ്നിയെ പോലെ അവളെന്നും ജ്വലിച്ചു നില്‍ക്കുന്നത് .


'അഗ്നി'യില്‍ നിന്നും ഏറെ വ്യത്യസ്തമാണ്  ' സാല്‍വദോര്‍ ദാലി " ,എന്ന കഥ . ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാവാഹിച്ച സാല്‍വദോര്‍ ദാലിയെ  അടിമുടി അനുകരിക്കാന്‍ ശ്രമിക്കുന്ന വില്യംസ് എന്ന ചിത്രകാരന്റെയും അദ്ധേഹത്തിന്റെ ഭാര്യയായ ലളിതയുടെയും കഥയാണ് സാല്‍വദോര്‍ ദാലി . പൊള്ളയായ ഒരാചാരമായി മാറിക്കൊണ്ടിരിക്കുന്ന ദാമ്പത്യജീവിതത്തിന്റെ ചിട്ടകളില്‍നിന്ന് മോചനമാഗ്രഹിക്കുന്ന വീട്ടമ്മയായ ലളിതയും , മനോരാജ്യം കാണാന്‍ പ്രേരിപ്പിക്കുന്ന ചുറ്റുപാടുകളില്‍ എത്തിപ്പെട്ട വില്യംസും തമ്മിലുള്ള  ജീവിതം വരച്ചുകാട്ടാനുള്ള ഉചിതമായ പശ്ചാത്തലമൊരുക്കുകയാണ്    കലാകൌതുകം പടര്‍ന്നേറി ജീവിതം വിപ്ലവകരമാക്കിയ ദാലിയെ ഉപയോഗിച്ചുകൊണ്ട്  . ഇവയിലൂടെ പൊരുത്തമില്ലാത്ത ഇണകളുടെ ചിത്രം രൂപപ്പെടുന്നു .   സ്വപ്നത്തിന്റെ മറുപുറമായ യാഥാര്‍ത്ഥ്യം - ( വില്യംസ് തിരിച്ചറിയാതെ പോകുന്നതതാണ് ) സ്ത്രീ ജന്മത്തിന്റെ നൈഷ്ഫല്യം (ഭര്‍ത്താവ് മറ്റൊരു പുരുഷനെ പങ്കാളിയാക്കാന്‍ കാണിക്കുന്ന ത്വര )  , പ്രത്യാശയുടെ അര്‍ത്ഥശൂന്യത , കാരുണ്യത്തിന്റെ നഷ്ടം എന്നിവയെല്ലാം കഥയില്‍ തെളിയുന്നു . സ്നേഹം നിഷേധിക്കപ്പെട്ട ഓരോ ഭാര്യയും , ഏകാന്തതയുടെ തുരുത്തുകളാണ്‌ . ബന്ധനങ്ങള്‍ തകര്‍ത്ത്  ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ലളിത  ഭര്‍ത്താവിനൊപ്പം ശിഥിലമായ ദാമ്പത്യബന്ധവും പേറി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ഇന്ന് നിലനില്‍കുന്ന ആദര്‍ശദാമ്പത്യനാടകങ്ങള്‍ക്ക് നേരെയുള്ള ഒളിയമ്പാണ്  ഈ കഥ . സ്വന്തം ജീവിതം പരിശോധിക്കാന്‍ വായനക്കാരെ കൂടി ഈ കഥ പ്രേരിപ്പിക്കുന്നില്ലേ ?



ജീവിക്കുന്ന കാലത്തിന്റെ സംഭവങ്ങളെയും പ്രശ്നങ്ങളെയും കൃത്യമായി ആവിഷ്കരിക്കാന്‍ സിതാര ശ്രമിക്കുന്നുണ്ട്  . ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തല്‍ എളുപ്പപ്പണിയല്ല, വളരെ വലിയ നിരീക്ഷണബുദ്ധി അതിനാവശ്യമാണ് . സിതാരയ്ക്ക് അതിനു കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ്  കഥയോട് പൂര്‍ണ നീതിപുലര്‍ത്തിയ പാത്രചിത്രീകരണവുമായെത്തിയ  " ഏകാന്തസഞ്ചാരങ്ങള്‍ " . സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ളതു കൊണ്ടാവാം സിതാരയുടെ മികച്ച കഥകളില്‍ ഒന്നിതാവുന്നത് . വീട്ടില്‍ നിന്നും തല്ലും കൂടി ഇറങ്ങിയൊരു  പെണ്‍കുട്ടി ( അവളൊരു സ്വപ്നാടകയാണ് ) , വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങി ഒരു ലക്ഷ്യവുമില്ലാതെ  ഓട്ടോയില്‍ പലയിടങ്ങളിലേക്കായി യാത്രചെയ്യുന്നു ( വിരസതയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ) , ചുറ്റുമുള്ള കണ്ണുകളെ നേരിട്ടുകൊണ്ട്  ബസ്റ്റാന്റില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നു , പിന്നെ രാത്രി, വീട്ടിലേക്ക് തിരികെ പോകാന്‍ തുടങ്ങുന്നു ( ഇറങ്ങി പോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  ).  ഈ കഥയില്‍ നിരവധി  പ്രതീകങ്ങള്‍ സിതാര ഉപയോഗിച്ചിടുണ്ട് ( ഉദാ :  സ്ത്രീകള്‍ എന്നും  സ്വകാര്യ രഹസ്യമായി കൊണ്ട് നടക്കുന്ന സാനിറ്ററി പേഡുകള്‍ ) . പാരതന്ത്രമായ ലോകത്തില്‍ സ്വാതന്ത്ര്യത്തിനായുള്ള സ്ത്രീയുടെ അന്വേഷണമാവാം ഇതുകൊണ്ട് കഥാകാരി ഉദ്ദേശിച്ചത് . ഒരുസായാഹ്നയാത്ര ചിത്രീകരിച്ചുകൊണ്ട്  അവളുടെ മാനസിക വികാരവിചാരങ്ങളെ  എത്ര തന്മയത്വത്തോടെയാണ് കഥാകാരി വരച്ചിടുന്നത് . സൂക്ഷ്മമായ നിരീക്ഷണ ബുദ്ധിയുടെ പിന്‍ബലം ഇല്ലാതെ അതൊരിക്കലും സാധ്യമാകില്ല .


ചൂഷണവിധേയത്വത്തിന്റെ ഇരയായ മാരന്റെ കഥപറയുന്ന " മണ്ണ് " , സന്യാസത്തെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയാതെ വലയുന്ന അച്ഛന്റെ(ഫാദര്‍) കഥ പറഞ്ഞ " ചതുപ്പ് ",  രമണന്റെയും  ചന്ദ്രികയുടെയും ന്യൂ ജെനറേഷന്‍ പ്രണയം  പറഞ്ഞ " പ്രണയ ചന്ദ്രിക " , അസൂയ നിറഞ്ഞ സൌഹൃതമൊരു വിഷം ചീറ്റുന്ന പാമ്പാണെന്നോര്‍മ്മിപ്പിച്ച " വിഷനിഴല്‍ " , സ്വവര്‍ഗപ്രണയത്തിന്റെ വ്യത്യസ്ത മുഖവുമായെത്തിയ " സ്പര്‍ശം " , കഥാകാരിയായ ചാരുവിന്റെ വികാര വിചാരങ്ങള്‍ പങ്കുവെച്ച " ചാരുവിന്റെ കഥ " , എന്നിവയെല്ലാം തന്നെ ഈ പുസ്തകത്തിലെ  മികച്ച കഥകളാണ് .


സൂക്ഷ്മവായനയില്‍  പ്രകടമാകുന്ന  ചില കുറവുകള്‍ കൂടി  പറയേണ്ടതുണ്ട്  . മിക്കവാറും കഥാഭാഗങ്ങളിലെല്ലാം പൊതുവായി ആവര്‍ത്തിച്ചു വരുന്നത് കഥാപാത്രങ്ങളുടെ വിരസതയാണ് (പ്രമേയപരമായ പോരായ്മ ) .അതിലൂടെയാണ് മിക്കകഥകളുടേയും ഗതി  വികസിക്കുന്നത് . കൂടാതെ ഒട്ടുമിക്ക കഥകളിലും   ലൈംഗികതയുടെ പലനിറങ്ങള്‍ , മുഖങ്ങള്‍ , പ്രതീകങ്ങള്‍ , ഭാവങ്ങള്‍ എല്ലാം കടന്നു വരുന്നുണ്ട്  . ചിലപ്പോഴൊക്കെ കഥയ്ക്കുള്ളില്‍ പ്രകടമാവുന്ന തീവ്രവികാരം അതിന്റെ ചിന്ഹത്തെ കണ്ടെത്താതെ തന്നെ സ്ത്രീഭാഷയില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം  രചനാപരമായ ഒരപൂര്‍ണത മുഴച്ചു നില്‍ക്കുന്നുണ്ട്  .   എങ്കിലും ചിലകഥകളില്‍ പൂരിപ്പിക്കാതെ വിടുന്ന  വാക്കുകളിലെ മൌനം അര്‍ഥം കൊണ്ട് നിറയുന്നതും അതിനൊരു മറുപാഠം ഉയര്‍ന്നു വരുന്നതു കാണാനും പുതിയ തലങ്ങളിലൂടെ  വായിക്കാനും കഴിയുന്നുമുണ്ട്. അതിതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു  വായനാനുഭവവുമാണ് .വേറിട്ടൊരു ശൈലിയും ഭാഷയും ചിന്തകളുമായി മലയാള ചെറുകഥാലോകത്തു തന്റേതായൊരിടം സിതാര സ്വന്തമാക്കിയിടുണ്ട് . എങ്കില്‍കൂടി പെണ്ണെഴുത്ത് എന്ന ചട്ടക്കൂടില്‍ ഒതുങ്ങി  വേറിട്ട്‌ നിര്‍ത്തേണ്ടാത്ത സിതാരയുടെ   മനോഹരകഥകള്‍ക്കായി നമുക്ക് ഇനി കാത്തിരിയ്ക്കാം .  



Tuesday, August 6, 2013

ഗില്ലറ്റിൻ


"കാലം ഒരു  തരം  ഗില്ലറ്റിനാണ്'" 

ഓർമകളെ,  വിശ്വാസങ്ങളെ ചിന്താഗതികളെ , സ്വത്വങ്ങളെവരെ   അനു നിമിഷം  ശിരശ്ച്ചേദം  നടത്തികൊണ്ടിരിക്കുന്ന കാലത്തെയും, സമകാലിക കാഴ്ചകളേയും കഥകളിലൂടെ അവതരിപ്പിക്കുകയാണ് കെ. ആർ  മീര  തന്റെ ഗില്ലറ്റിൻ  എന്ന കഥ സമാഹാരത്തിലൂടെ. ചുറ്റുമുള്ള അയുക്തികളോട്  കലഹിക്കുന്ന, അവയോടു തന്റെ ശക്തമായ നിലപാടുകൾ വ്യക്തമാക്കുന്ന ആറു  കഥകളാണ്  ഗില്ലറ്റിനിൽ  . 

രേഖീയമായ കഥ പറച്ചിലിന്റെക രീതി വിട്ടു ഒന്നിലധികം ചിത്രങ്ങളെ ഇട വിട്ടു ചേർത്ത് കൊണ്ടുള്ള മാതൃകയാണ്  അവലംബി ച്ചാണ് ഗില്ലറ്റിൻ  എന്ന കഥ തയ്യാറാക്കിയത് . ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഗില്ലട്ടിനാണ് എന്ന് പറയാം.ചരിത്രത്തിന്റെ അരികുപറ്റി  വര്ത്തമാനത്തെ അടയാളപ്പെടുത്തുന്ന രചനാ രീതിയാണ് ഗില്ലറ്റിനിൽ  മീര പിന്തുടരുന്നത്.

 ഫ്രഞ്ച് വിപ്ലവകാലത്ത് ഒരു പാട് പേരുടെ ഗളച്ഛെദത്തിനു വേണ്ടി നിര്മ്മിക്കപ്പെട്ട ഉപകരണമാണ്  ഗില്ലറ്റിൻ . ചില വിശ്വാസങ്ങളെ, പ്രത്യയ ശാസ്ത്രങ്ങളെ , ആദര്ശങ്ങളെ പ്രണയിച്ച ഫ്രഞ്ച് വിപ്ലവത്തിലെ  ഷാലോട്ട് കോർദ, അവൾ അകലെ നിന്ന് പ്രണയിച്ച വിപ്ലവനായകൻ  മാക്സി  മിലിയൻ  റോബസ്പിയർ എന്നിവര് കടന്നു വന്ന ചരിത്രവും അതേ സമയം വര്ത്തമാന കാലഘട്ടത്തിലെ പൊതു പ്രവര്ത്തകനായ ഗുരുവും അജിതയും നടന്നു പോയ  വഴികളും ഇഴ ചേർത്ത് കൊണ്ടുള്ള  രചന . ചരിത്രം ആവർത്തനങ്ങളിലൂടെയാണ് വളരുന്നത്‌ എന്ന് പറയുമ്പോൾ തന്നെ തന്റെ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങൾ പ്രതിഫലിപ്പിക്കാൻ ചരിത്രത്തെയും വർത്തമാനത്തെയും മീര ഉപയോഗപ്പെടുത്തുന്നുവെന്നു കാണാം .പ്രണയം  ഒരേ സമയം ഭീകരതയും അടവ് നയവും വിമോചനവും രാഷ്ട്രീയ പ്രവർത്തനവുമാവുന്ന ജീവിതാവസ്ഥകൾ . മരണം സ്വാതന്ത്ര്യ സമരവും, നരഹത്യ രാഷ്ട്ര സേവനവും, കൊലപാതകം മനുഷ്യ സേവനവുവുമാകുന്ന വൈരുധ്യങ്ങൾ . അങ്ങനെ സൂക്ഷമ  നിരീക്ഷണങ്ങളിലൂടെ,തന്റെ നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന തരത്തിൽ അടുക്കിവെച്ച  സന്ദര്ഭങ്ങളാൽ സമൃദ്ധമാണ്‌ ഗില്ലറ്റിൻ എന്ന കഥ 


പ്രണയത്തിനും  രതിക്കും സമൂഹം കല്പ്പിച്ചു വെച്ച ചില അളവുകളുണ്ട്. അതിനപ്പുറം യാത്ര ചെയ്യുന്നവരെ വേട്ടയാടാനും പാര്ശ്വവൽക്കരിക്കാനും സമൂഹം എന്നും സദാചാരം എന്ന കൊടുവാൾ ഉപയോഗിച്ച് ശ്രമിച്ചിട്ടുണ്ട്. അത്തരം മറു യാത്രകല്ക്ക് പിന്നിലുള്ള കാരണങ്ങളെ അപഗ്രഥിക്കാനും അവയെ മാനുഷിക തലത്തിൽ നിന്നും നോക്കിക്കാണാനും  പലപ്പോഴും നാം മുതിരാറില്ല.സ്നേഹം,പ്രണയം, കുടുംബം തുടങ്ങിയ ഇടങ്ങളെ സ്ത്രീ പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രം ചിത്രീകരിക്കുന്ന കഥകളും കാഴ്ചകളും മാത്രം നമ്മുക്ക് ചുറ്റുമുള്ളപ്പോൾ  സ്വവര്ഗ്ഗ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ  എഴുതിയ കമിംഗ് ഔട്ട് എന്ന കഥ വേറിട്ട്‌ തന്നെ നില്ക്കുന്നു. ശരീരം എന്ന ശരിയിൽ വിശ്വസിക്കുന്ന  ജോണിന്റെയും ഡേവിഡിന്റെയും ജീവിതത്തിലെ അരമണിക്കൂറിൽ കടന്നു വന്ന സെബയും അവളുടെ ചിന്തകളും  ഈ കഥയെ മുന്നോട്ടു നയിക്കുന്നു. പുതുമയുള്ള പ്രമേയവും അവതരണവും  കൊണ്ട് ഈ കഥ ദാമ്പത്യത്തെ  പുനര്നി ർവചിക്കുന്നു 

നായ്ക്കോലം  എന്ന കഥ രോഗങ്ങളോട് സമകാലിക സമൂഹത്തിന്റെ സമീപനത്തെ  ചോദ്യം ചെയ്യുന്ന ഒന്നാണ്.രോഗം ഒരു കുറ്റമാണോ എന്ന് മലയാളി ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.തോപ്പിൽ  ഭാസിയുടെ അശ്വമേധം എന്ന നാടകം   അത്തരം ഒരു ചോദ്യത്തിൽ  നിന്നും ഉരുത്തിരിഞ്ഞതായിരുന്നു . എന്നിരുന്നാലും എയിഡ്സ് പോലുള്ള രോഗങ്ങൾക്ക് ഇന്നും സമൂഹം കൽപ്പിക്കുന്ന ഊരു വിലക്കുകൾ ,  രോഗികളുടെ ദൈന്യതയെ വിറ്റുകാശാക്കുന്ന  സമൂഹത്തിന്റെ മാധ്യമങ്ങളുടെ  ഇരട്ടത്താപ്പുകൾ എന്നിവയോടൊപ്പം സ്നേഹത്തിന്റെ നറുനിലാവിൽ  ചാലിച്ച ഒരിറ്റു  കണ്ണുനീരും  ചേർത്താണ്  മീര ഈ കഥാശില്പ്പം രൂപപ്പെടുത്തിയിരിക്കുന്നത് 

 ഉഛെദനം , ജോര്ജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ  തുടങ്ങിയ കഥകളുടെ വിഷയങ്ങളും വ്യത്യസ്തങ്ങളാണ്. ഒന്ന് ബംഗാളിലെ ഭൂസമരങ്ങളും  അവയുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണെങ്കിൽ അടുത്തതിൽ  ഒരു ആശ്രമത്തിന്റെ പശ്ചാത്തലത്തിൽ  ചികിത്സെക്കെത്തുന്ന വൃദ്ധനായ  രോഗിയെ പറ്റിയുള്ള ഓർമകളാണ് .ലഘുവായി വായിച്ചു വിട്ടുപോകാൻ പറ്റാത്ത വിധത്തിൽ ഈ കഥകളും നല്ലൊരു വായനാനുഭവം നല്കുന്നവയാണ്   . 
'ആണുങ്ങളോട് കളിച്ചാൽ', 'പശ്യേ, പ്രിയേ, കൊങ്കണേ'  തുടങ്ങിയ രണ്ടു കഥകൾ കൂടി ഗില്ലറ്റിനിൽ ഉണ്ട്. പൊതുവെ ഈ കഥാ സമാഹാരത്തിലെ എല്ലാ രചനകളും  സ്ത്രീ പക്ഷത്തു നിന്നാണ് മീര അവതരിപ്പിക്കുന്നത്‌ എങ്കിലും ഈ രണ്ടു കഥകള്ക്ക് സ്ത്രീ പക്ഷപാതിത്വം കൂടുതലാണ്  എന്ന് വേണമെങ്കിൽ  നിരീക്ഷിക്കാം .  'ആണുങ്ങളോട് കളിച്ചാൽ' എന്ന കഥ സ്ത്രീയുടെ പരിഹാസമാണ്.പുരുഷാധിപത്യത്തോടുള്ള അടക്കി പിടിച്ചുള്ള കളിയാക്കൽ .  'പശ്യേ, പ്രിയേ, കൊങ്കണേ..' എന്നത് സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ട കാഴ്ചകളാണ്. 'വീടാം കൂട്ടിൽ  കുരുങ്ങിയ തത്തമ്മകൾ' എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കാൻ കഴിയാത്ത പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീ ആഗ്രഹിക്കുന്ന കരുതലും പ്രണയവും എന്താണ് എന്നും ഈ കഥയിൽ മീര പറയുന്നുണ്ട്. ശരീരത്തിനു അപ്പുറത്തുള്ള പ്രണയം എന്താണ് എന്ന് ഈ കഥ വരച്ചു കാട്ടുന്നു. 
   
സ്ത്രീക്ക് എഴുതാൻ ഒരു മുറി ആവശ്യമാണ്‌ എന്ന്  ആദ്യമായി  നമ്മോടു പറഞ്ഞത്   വിര്ജീനിയ വൂൾഫ് ആണ് .അത്  മറ്റൊരു തരത്തിൽ  മീര  പലപ്പോഴുംതന്റെ രചനകളിൽ   പറഞ്ഞു വെച്ചിട്ടുണ്ട്.    എഴുതാനൊരു മുറി എന്നതിനപ്പുറം ലിംഗ ഭേദ മന്യേ എഴുത്തുകാർ എന്ന പരിഗണനയിൽ അറിയപ്പെടുകയാണ് തനിക്കു താല്പര്യമെന്ന്  കഥാകാരി മുൻപ് പറഞ്ഞിട്ടുണ്ട്. 'ഓർമ്മയുടെ  ഞരമ്പും' 'ആവേ മരിയയും' 'ഏകാന്തതയുടെ നൂർ വർഷങ്ങളു'മടക്കം മികച്ച നിരവധി കഥകൾ മീരയിൽ നിന്നും മലയാളത്തിനു ലഭിച്ചിട്ടുണ്ട് .മലയാള കഥ ലോകത്ത്  തന്റേതായ  ഒരു ഇടം, ഒരുക്കി വെച്ച് വായനക്കാരനു നല്ല രചനകൾ ലഭ്യമാവുന്ന തരത്തിലുള്ള ക്രാഫ്റ്റും അവതരണവും മീരയുടെ കഥകളിൽ ദൃശ്യമാണ് . എഴുപത്തിയഞ്ചു പേജുകളിൽ  പറഞ്ഞു പോയ ഈ കഥാസമാഹാരത്തിന്റെ    പ്രസാധകർ കറന്റ് ബുക്സ് ആണ്. 

Saturday, April 6, 2013

സില്‍വിയാപ്ലാത്തിന്‍റെ മാസ്റ്റര്‍പീസ്‌ ( ശ്രീബാല .കെ. മേനോന്‍ )



മലയാളകഥാലോകത്ത് ഏതാനും കഥകള്‍കൊണ്ടുതന്നെ ശ്രദ്ധേയയായി മാറിയ യുവ എഴുത്തുകാരി ' ശ്രീബാല കെ മേനോന്റെ'  ആദ്യകഥാസമാഹാരമാണ് ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് ' . 'പുട്ടും കടലയും'  , ' ഗുല്‍മോഹറിനു  കീഴെ'  , ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌ ' , ' അഞ്ഞൂറാന്‍'  , ' ശാപമോക്ഷം'  , ' ദാമ്പത്യം'  , ' പെണ്‍ഫ്രണ്ട്സ്' ,  'മായ്ച്ചാലും മായാത്ത പാടുകള്‍'  , ' ബോംബെ ഡ്രീംസ്'  , 'ടോമി അഥവാ ഞാന്‍ ' , ' മായ ലോസ്റ്റ്‌ @hotmail.com'  , എന്നീ പതിനൊന്നു കഥകളാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസിലുള്ളത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ തന്നെ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ ' " പുട്ടും കടലയും " " ഗുല്‍മോഹറിനു കീഴെ " , എന്നീ കഥകളെക്കുറിച്ചാണ് ഇനി പറയുന്നത് .


കുട്ടിക്കാലം  മുതല്‍ക്കുതന്നെ എഴുതിതുടങ്ങി  പ്രശസ്തരാവുകയും  , കൌമാരത്തില്‍ ഒരുപാട് പുരസ്കാരങ്ങളും  കഥാസമാഹാരങ്ങളുമായി  നിറഞ്ഞു നില്‍ക്കുകയും പിന്നീട്  യൌവ്വനത്തില്‍ എഴുത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന കഥാകാരികളുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് " സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ " .  കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം  കഴിഞ്ഞതിനുശേഷം  ഏതൊരു സാധാരണ സ്ത്രീയെയും പോലെ അവളുടെ  സര്‍ഗ്ഗാത്മകതയും ഭാവനയുമെല്ലാം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരിഞ്ഞു അക്ഷരങ്ങള്‍ ആകാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് . പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന മനോവ്യഥകളുടെ  ഒരു ഹാസ്യാവിഷ്ക്കാരം  കൂടിയാണ്  ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌'.


പലപ്പോഴും ജോലിക്കും  കുടുംബഭാരത്തിനുമിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍  , ആത്മവിശ്വാസത്തോടെ എഴുതുവാനുള്ള കഴിവ് സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു . സര്‍ഗ്ഗാത്മകയെന്നാല്‍ ജന്മവാസന മാത്രമല്ല , പരിശീലനവും  പ്രോത്സാഹനവും ആവിശ്യമുള്ള ഒരു കാര്യം കൂടിയാണ് . അതില്‍ സാമൂഹിക സാഹചര്യത്തിന് വലിയ പങ്കുണ്ട് . യാത്രയും , വായനയും , സഹപ്രവര്‍ത്തകരുമായുള്ള സംവാദങ്ങളുമെല്ലാം അത്യാവശ്യമാണതിന് - സ്ത്രീകള്‍ക്ക് ഇവയ്ക്കെല്ലാമുള്ള സമയവും സൌകര്യവും പുരുഷന്മാരേക്കാള്‍ എത്രയോ കുറവാണ് .
"  കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ‍  മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം...? എന്ന കഥാകാരിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത് .


എഴുത്ത് ഒരു നിയോഗമാണ് . മിക്ക എഴുത്തുകാരും ചെറുപ്രായത്തില്‍ തന്നെ അത് തിരിച്ചറിയുകയും ആ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുകയും ചെയ്യുന്നു . പിന്നീട് മുന്നോട്ടു പോകാന്‍ കഠിനമായ
ഇച്ഛാശക്തിവേണം . ആണ്‍കുട്ടികളില്‍ ഈ ഇച്ഛാശക്തികൂടുതലായുണ്ടാകുന്നു . കാരണം അവനെ എന്നും പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും സുഹൃത്തുക്കളും ഉണ്ട് . സമൂഹത്തെ ഭരിക്കുന്നത് പുരുഷന്മാരാണ് . വലിയ കര്‍മ്മങ്ങളുടെ ലോകം അവരുടേതാണ് . സ്ത്രീകള്‍ ആ ലോകത്തിന്റെ അരികുപറ്റി കഴിയുന്നവരാണ് . വിവാഹിതയാകുന്നതോടെ ( അയാള്‍ എഴുത്തുകാരന്‍ ആണെങ്കില്‍ കൂടി ) ഭര്‍ത്താവിന്റെ ഒരു നിഴലാകാന്‍ ,ശിഷ്യയാകാന്‍ മാത്രമേ അവളാഗ്രഹിക്കുന്നുള്ളൂ.  ഭാര്യ ചുമതലാബോധമുള്ള ഒരമ്മയും , വീട്ടുകാരിയുമാകാനാണ് അയാളാഗ്രഹിക്കുക . ഭര്‍ത്താവ് ഏതെന്കിലും മണ്ഡലത്തില്‍ വിജയിയാകുന്നത് ഭാര്യ അഭിമാനമായി കരുതുന്നു . എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ മുകളില്‍ വിജയം നേടാന്‍ അവള്‍ക്കു ഭയമാണ് . അത് ഭര്‍ത്താവിനു രസിച്ചില്ലെന്നു വരാം , അത് കുടുംബത്തെ ആകെ അസ്വസ്ഥമാക്കാം. സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വത്തെ അവള്‍ സ്വാഭാവീകമായി അംഗീകരിക്കുന്നു .  അവള്‍ അനുരഞ്ജനത്തിന് തയ്യാറാകുന്നു . അനുരഞ്ജനം സര്‍ഗ്ഗാത്മകതയുടെ ശത്രു ആണെന്ന് പറയേണ്ടതില്ലല്ലോ .


കഥയിലേ  നായികയും  വിഭിന്നയല്ല .  അതുകൊണ്ടാണ് അവളിങ്ങനെ പറഞ്ഞു വെയ്ക്കുന്നത് , " അദ്ധേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം നൃഷ്ടിക്കാനായി എന്റെ സാഹിത്യപ്രവര്‍ത്തങ്ങള്‍ക്ക് തത്കാലം ഒരു തടയിട്ടു . കഥാപാത്രങ്ങളുടെ മനസ്സിലേക്ക് യാത്രയാകുന്ന ശീലത്തിനു പകരം ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരേ ഒരു കഥാപാത്രമായ ഭര്‍ത്താവിന്റെ മനസ്സിലേക്ക് മാത്രം സഞ്ചരിക്കാന്‍ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി . " എഴുതിയേ തീരു , എന്ന തീവ്രാഭിലാഷം ഇല്ലെന്നിരിക്കെ രചനാകൌതുകം അപ്രത്യക്ഷമാകുന്നു . അതിനാല്‍ മാത്രമാണ് കഥാനായിക  " മാസ്റ്റര്‍ പീസ്‌ ആയേക്കാവുന്ന കഥ മനസ്സില്‍ മാത്രം എഴുതുന്നത്‌ ." ഇതെല്ലാം പഴങ്കഥകള്‍ ആണെന്നും നവീന ലോകത്ത് സ്ത്രീക്ക് പുരുഷനു തുല്യമായ സ്ഥാനം ഉണ്ടെന്നും കരുതുന്നവരുണ്ടാകാം . അത്തരക്കാര്‍ക്കുള്ള മറുപടികള്‍  കൂടിയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീബാല പറഞ്ഞു വെയ്ക്കുന്നത് .

ഒറ്റനോട്ടത്തില്‍ കാണുന്ന നമ്മുടെ ഈ സമൂഹത്തിനു സമാന്തരമായി മറ്റൊരു ലോകം സ്ഥിതി ചെയ്യുന്നുണ്ട് . കണ്ണീരും , സ്നേഹവും , സന്തോഷവും , കാമവും , പകയും , അസൂയയും , നിരാശയും ഒരിക്കലും സഫലമാകാത്ത മോഹങ്ങളുമുള്ള അവിഹിതങ്ങളുടെ അധോലോകം .  ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങോട്ട്‌ യാത്ര പോകാത്തവരില്ല ; മനസ്സുകൊണ്ടെങ്കിലും . അങ്ങിനെ അവിഹിതലോകത്തേയ്ക്കുള്ള യാത്രയുടെ  ഹാസ്യാത്മകമായ ആവിഷ്കാരമാണ് " പുട്ടും കടലയും " എന്ന കഥയിലൂടെ കഥാകാരി ആവിഷ്കരിക്കുന്നത് . സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകള്‍ ഭയപ്പെടുന്ന , നഷ്ടപ്പെടാന്‍ ഒരുപാടുള്ളതിനാല്‍ രഹസ്യമായി പ്രണയിക്കുന്ന രണ്ടുപേരുടെ കഥയാണിത് . അടുത്ത ജന്മത്തിലെ നിമിഷങ്ങളെ ഭാവനയില്‍ കണ്ടുകൊണ്ട്  ഈ ജന്മത്തിലേ വഴക്കടിക്കുന്ന  രണ്ടുപേരെ രസകരമായി ശ്രീബാല ആവിഷ്കരിച്ചിരിക്കുന്നു .


സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും ലംഘിക്കുന്ന പ്രണയത്തിന്റെ  നാനാര്‍ത്ഥങ്ങള്‍ തേടുന്ന പുതുതലമുറയുടെ നേര്‍കാഴ്ച്ചകളാണ് ' പുട്ടും കടലയും ' എങ്കില്‍ അതിന്റെ വിപരീതമാണ്  '  ഗുല്‍മോഹറിനു കീഴെ ' എന്ന കഥ . ജീവിതത്തില്‍ സായിപ്പിനേയും അവന്റെ സംസ്കാരത്തെയും  അനുകരിച്ചു  പലരുടെ കൂടെയും പലതരത്തില്‍ മനസ്സും ശരീരവും പങ്കുവെച്ച്  , എന്നാല്‍ കല്യാണക്കാര്യം വരുമ്പോള്‍  യാഥാസ്ഥിതിക മനോഭാവം വെച്ച് പുലര്‍ത്തി , പെണ്ണ് കന്യകയായിരിക്കണം   എന്ന് വാശിപ്പിടിക്കുന്ന  ആണത്തമില്ലായ്മയെയാണ് ഈ കഥയില്‍ പരിഹസിക്കപ്പെടുന്നത് .


പെണ്ണെഴുത്തിന്റെതായ പുതുവായനയ്ക്കും  പുതിയ അവബോധത്തിനും  തുടക്കം കുറിക്കുന്നു  ഈ പുസ്തകം . മികച്ച ആശയങ്ങള്‍ വ്യത്യസ്തമായി ആവിഷ്കരിച്ചു ,  ഒരല്പം വായനക്കാരനെ ചിന്തിപ്പിച്ച്  , ചുണ്ടില്‍ ഒരു ചിരി വിരിയിപ്പിക്കാന്‍ കഴിയുന്നിടതാണ് കഥാകാരി വിജയിക്കുന്നത് . മികച്ചവായന സമ്മാനിക്കുന്ന ഇതിലെ കഥകള്‍ ഒരു നഷ്ടം ആകില്ലെന്നുറപ്പ്. മാതൃഭൂമി ബുക്സ്‌ പുറത്തിറക്കിയ  ഈ പുസ്തകത്തിന്‌ എഴുപതു രൂപയാണ് വില .

( ഈ ലക്കം ഇ- മഷിയില്‍ പ്രസിദ്ധീകരിച്ചത് )








Thursday, March 14, 2013

കഥകള്‍ - ആര്‍ . ഉണ്ണി (ലീല)




' ബ്രിഡ്ജ് ' (കേരള കഫെ ) എന്ന ഒറ്റ സിനിമയുടെ രചനകൊണ്ട് തന്നെ  മനസ്സ് കീഴടക്കിയ ആളാണ് ഉണ്ണി . പുതുതലമുറയിലെ എഴുത്തുകാരില്‍ മൌലികതയുള്ള എഴുത്തുകാരനാണ് അദ്ദേഹം  .  'കഥകള്‍ - ആര്‍ .ഉണ്ണി ' എന്ന  ചെറുകഥകളുടെ സമാഹാരം  ഈയിടെയാണ് വായിക്കാന്‍ കഴിഞ്ഞത് . അതാണീ കുറിപ്പിന് ആധാരവും .

ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച പന്ത്രണ്ടുകാരി ആലീസിന്‍റെ  നിഷ്കളങ്കതക്കപ്പുറം , സ്ത്രീകളെ  പ്രത്യേകിച്ചും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ , ലൈഗിക വ്യാപാരത്തിനുള്ള  ചരക്കുകളായി ഉപയോഗിച്ച് സാമൂഹിക , സാമ്പത്തിക ,രാഷ്ട്രീയ അധികാരനേട്ടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹിക വ്യവസ്ഥിതി ചിത്രീകരിക്കുന്ന   ' ആലീസിന്റെ അത്ഭുതലോകം '  , പാതിരാത്രി നടക്കാനിറങ്ങിയ ബാദുഷ എന്ന വൃദ്ധന്‍ കാരണമൊന്നുമില്ലാതെ  സംശയിക്കപ്പെട്ടു , പൊലീസുകാരാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന    കഥ 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍ '  , ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ അധികാര മോഹിയായ  രാജാവായി സ്വയം അവരോധിക്കുകയും  കള്ളനായി കളിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന  കഥ  ' ഒഴിവുദിവസത്തെ കളി '  ,  കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ന്‍റെ ചിന്തകള്‍  കോറിയിട്ട '  കോട്ടയം-17 '   ,  നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്  പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം'  എന്നിങ്ങനെ  വ്യത്യസ്തമായ  പ്രമേയങ്ങള്‍ നിറഞ്ഞ കഥകളാണ്  " കഥകള്‍ -  ആര്‍ .  ഉണ്ണി "  എന്ന പുസ്തകത്തില്‍ ഉള്ളത് .   ഈ പുസ്തകത്തിനെ  ഒരുപിടി കഥകളില്‍ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച " ലീല " എന്ന കഥയെക്കുറിച്ചാണ് ഇനി പറയുന്നത് .


സ്വേച്ഛാധിപത്യ മനസ്സുള്ള കുട്ടിയപ്പന്‍റെ ലീലകളുടെ കഥയാണിത്. കുട്ടിയപ്പന്‍റെ സന്തതസഹചാരിയായ പിള്ളേച്ചനാണ് ഈ കഥയിലെ മറ്റൊരു കഥാപാത്രം.

“തന്തയൊണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ഓരോന്ന് ജനിച്ചോളും. കൊറെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യമൊണ്ടോ?” , എന്നുള്ള പിള്ളേച്ചന്റെ ഭാര്യ പത്മിനിയുടെ വാക്കുകളിലൂടെ കുട്ടിയപ്പന്റെ പേരുപോലെ തന്നെ വിചിത്രമായ ജീവിതരീതിയും സ്വഭാവവും ഏറെക്കുറെ പിടികിട്ടും. മുടിയനായ പുത്രന്റെ ഏതു കഥയിലും പറയുന്നതുപോലെ ഇതും രതിയുടെ  കഥയാണ് . നട്ടപ്പാതിരയ്ക്ക് പിളേളച്ചന്റെ വീട്ടിലെത്തി  "  ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണയില്ലാതെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്ന ആഗ്രഹമാണ് "  കുട്ടിയപ്പന്‍ അറിയിക്കുന്നത് . ഈ ആഗ്രഹ സഫലീകരണത്തിനായി പിള്ളേച്ചനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്രയുടെ കഥയാണ് ലീല. അതിനു പറ്റിയ കൊമ്പനാനയെ അന്വേഷിച്ചു നടക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തുന്ന തീവ്ര പരിശ്രമങ്ങളും പെരുമാറ്റരീതികളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. ഏറെക്കാശ് വാടക കൊടുക്കേണ്ടതുണ്ടെങ്കിലും വയനാട്ടില്‍ നിന്ന് ആനയെ ഒത്തുകിട്ടി. ഇനി പറ്റിയ പെണ്‍കുട്ടിയെയാണ് വേണ്ടത്.

ഈ അന്വേഷണത്തിനിടയില്‍ കുട്ടിയപ്പന്റെ അസ്വാഭാവിക ലൈംഗിക കാമനകളുടെ ലോകവും ഉന്മാദപ്രവൃത്തികളും ചുരുളഴിയുന്നുണ്ട്. വാടകയ്ക്കെടുക്കുന്ന  പെണ്ണിനെ  തുണിയൊന്നുമില്ലാതെ ദേഹം മുഴുവന്‍ എണ്ണ തേപ്പിച്ച് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുമിട്ട് രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയും രാവിലെ നെറ്റിയില്‍ ഉമ്മയും കൈ നിറയെ കാശും കൊടുത്തു പറഞ്ഞു വിടുകയും ചെയ്യുന്ന കുട്ടിയപ്പന്‍ ;  മറ്റൊരിക്കല്‍ മൂക്കില്‍ പഞ്ഞിയും വച്ചിട്ട് വിളക്കുകള്‍ക്കും ചന്ദനത്തിരിക്കുമിടയില്‍ മരിച്ചവനെപ്പോലെ കിടന്ന് , പെണ്ണിനെ രാത്രി മുഴുവന്‍ നിലവിളിക്കാനേല്പിച്ചിട്ട്  രാവിലെ നിറയെ കാശു നല്കി പറഞ്ഞു വിടുന്നു  . കൂടാതെ വീട്ടിലെ വേലക്കാരിത്തള്ള  ഏലിയാമ്മച്ചേച്ചിയുടെ  നടുവൊടിച്ച സംഭവവും ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. മുകളിലെ നിലയിലേക്ക് ചായയും ഭക്ഷണവും ജനലിലൂടെ ഏണിമാര്‍ഗം എത്തിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയതിനാലാണ് ഏലിയാമ്മച്ചേച്ചിയ്ക്ക് വീണു നടുവൊടിയേണ്ടി വന്നത്.

ഇങ്ങനെ  വിചിത്ര  സ്വഭാവങ്ങളുടെ  കൂടിയിരിപ്പുകാരനായ  കുട്ടിയപ്പന് ഒരു പെണ്‍കുട്ടിയെ ലഭിച്ചു . തന്ത തന്നെ ഗര്‍ഭിണിയാക്കിയതിനു ശേഷം മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന ലീല .  ലീല എന്നത് അവളുടെ ശരിക്കുമുള്ള പേരല്ല ( അവള്‍ക്കുള്ള പേര് അവള്‍ പറയാന്‍ കൂട്ടാക്കുന്നില്ല ) , കുട്ടിയപ്പനിട്ട പേരാണ് ഇത് . ലീലയെ വിവസ്ത്രയാക്കി കൊമ്പനാനയുടെ തുമ്പിക്കൈയോടു ചേര്‍ത്തു നിര്‍ത്തി കണ്ടപ്പോഴേക്കും കുട്ടിയപ്പന്റെ ഭ്രാന്ത് സംതൃപ്തി നേടി .  അതിനു ശേഷമുള്ള മടങ്ങിവരവ്  ,"  പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, അതിനു പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.നടക്കുന്നതിനിടയില്‍ പെട്ടെന്ന് ലീല തിരിഞ്ഞു നിന്നു. മദഗജം വന്യമായ ഒരു ആവേശത്തോടെ അവളെ പൊക്കിയെടുക്കുന്നിടത്ത് "  കഥ അവസാനിക്കുന്നു.


ആശയത്തിന്റെ   സവിശേഷത കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണിത് . പരപീഡനസുഖവും ആത്മപീഡനരതിയും കെട്ടുപിണയുന്ന ക്രമവിരുദ്ധ ലൈംഗികതയുടെ വിചിത്ര വഴികള്‍ ആണീ കഥ കൈകാര്യം ചെയ്യുന്നതെങ്കിലും  ആഖ്യാനരീതി ആകര്‍ഷകമാണ് . ഉന്മാദത്തിനോട് അടുത്ത സ്വഭാവമാണോ നായകന്‍റെതെന്ന് വായനക്കാര്‍ക്ക്‌ സംശയം തോന്നിയേക്കാം . സംഭവപ്രധാനമായ കഥ , ലളിതമായ ആവിഷ്കാരരീതികളിലൂടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നു എങ്കില്‍ കൂടി ആശയത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ലീല ഒരു വേദനയാകുകയാണ് . കഥയില്‍ വെളിപ്പെടുന്ന യഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും നമുക്ക് ചിരപരിചിതമായ രീതിയിലൂടെ അല്ല മുന്നേറുന്നത് . അദൃശ്യമായ , ദുരൂഹമായ , സങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികളെയാണ് കഥയില്‍ പൂരിപ്പിക്കുന്നത് . മനുഷ്യ സ്വഭാവത്തിലെ  നിഗൂഡതയിലേക്ക് , അതിന്റെ വൈകൃതങ്ങളിലേക്ക്  , ഹാസ്യാത്മകമായി വിരല്‍ ചൂണ്ടുമ്പോഴും നിസ്സഹായതയുടെ പര്യായമായി യന്ത്രം പോലെ പറയുന്നതെന്തും  അനുസരിക്കേണ്ടി വരുന്ന കൌമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന കൊച്ചുപെണ്‍കുട്ടി വായനക്കൊടുവില്‍ മനസ്സില്‍ നോവായി അവശേഷിക്കുക  തന്നെ ചെയ്യും . രക്ഷിക്കേണ്ട കൈകള്‍ തന്നെ , വേട്ടക്കാരായി മാറുമ്പോള്‍ അതില്‍ നിന്നും അവളെ മോചിപ്പിക്കണമെന്ന ചിന്ത കുട്ടിയപ്പന് ഉണ്ടാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ഒരേ സമയം വേട്ടക്കാരും രക്ഷകനുമായ , വിചിത്ര സ്വഭാവമുള്ള കുട്ടിയപ്പനെയാണ്  കഥയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക . 


കഥ എന്നത് കഥാകൃത്തിന്റെ പൂര്‍ണ
സ്വാതന്ത്ര്യമാണെന്നിരിക്കെ  വായനക്കാര്‍ക്ക്   ആശയത്തോട്  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .  എന്തുതന്നെയായാലും " ലീല " മലയാളത്തിലെ സാമ്പ്രദായിക കഥാരീതികളില്‍ നിന്ന് ആശയം കൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഇന്നത്തെ സമൂഹത്തിലെ  സുരക്ഷിതയല്ലാത്ത സ്ത്രീജീവിതവുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍  വളരെയധികം  പ്രാധാന്യം അര്‍ഹിക്കുന്ന കഥയുമാണിത് . പൂര്‍വ്വമാതൃകകളില്ലാത്ത , വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ  കഥകളുള്ള  ഈ പുസ്തകം തീര്‍ച്ചയായും ഒരു നഷ്ടം  ആകില്ലെന്ന് ഉറപ്പ് . ഡി.സി  ബുക്സ്‌ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . വില - 110 രൂപ .

Wednesday, February 27, 2013

സുവര്‍ണ്ണകഥകള്‍ ( സി.വി .ശ്രീരാമന്‍ )



ഞായാറാഴ്ച വൈകുന്നേരമുള്ള ഷോപ്പിങ്ങില്‍ പുസ്തകങ്ങളുടെ നിറവും മണവും ആസ്വദിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് " സുവര്‍ണ്ണ കഥകളുടെ " നീണ്ട നിര കണ്ണില്‍ പെട്ടത് .  അതില്‍ പലതും ഞാനിതുവരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ ആയിരുന്നു . കയ്യില്‍ ആദ്യമെടുത്തത് ശ്രീരാമനെയാണ് . വെറുതെ താളുകള്‍ മറയ്ക്കുന്നതിനിടെയാണ് ' ശീമ തമ്പുരാനും  ,പൊന്തന്മാടയും ' കണ്ണിലുടക്കിയത് . പൊന്തന്മാട എനിക്കേറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നായിരുന്നു . അതെഴുതിയ ശ്രീരാമന്‍ ആകട്ടെ അടുത്ത വായനയെന്നു ആ നിമിഷം ഞാന്‍ തിരുമാനിച്ചു .


ജീവിതത്തിന്‍റെ ആകസ്മികതകളും പരിണാമങ്ങളും ഒടുവില്‍ എത്തിച്ചേരുന്ന വഴിത്തിരിവുകളും അനിശ്ചിതത്വവും  അതിന്റെ ഉള്‍പ്പിടച്ചിലുകളും മലയാളസാഹിത്യത്തില്‍ നാം ധാരാളം അനുഭവിച്ചിടുണ്ട് . പച്ചയായ ജീവിതത്തിന്‍റെ മനോഹരമായ ഭാവശില്പങ്ങള്‍ സൃഷ്‌ടിച്ച പ്രമുഖരായ പല എഴുത്തുകാരുമുണ്ട് . ആ കൂട്ടത്തില്‍ വേര്‍പ്പെടുത്താന്‍ ആകാത്ത , എന്തുകൊണ്ടോ വേണ്ടത്ര പരിഗണിക്കപ്പെടാത്ത എഴുത്തുകാരന്‍ ആണ് സി .വി . ശ്രീരാമന്‍ .
കാഴ്ചയുടെയും അനുഭവത്തിന്റെയും സന്തുലനത്തിലൂടെ കഥാവൈചിത്ര്യത്തിന്റെ സമൃദ്ധി ആഘോഷിച്ച എഴുത്തുകാരന്‍ ,  അപൂര്‍വമായ പ്രമേയം, അതിനിണങ്ങുന്ന സുന്ദരമായ ഭാഷ, പ്രതിപാദനത്തിലെ അസാധാരണത്വം എന്നിവകൊണ്ട്  കൊണ്ടാടപ്പെടുന്ന പല കഥാകൃത്തുക്കളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നു . ശ്രീരാമന്റെ എഴുത്തിനെ നിയന്ത്രിച്ചതും നിര്‍ണയിച്ചതുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനുഷ്യജീവിതത്തെ അതിന്റെ വ്യത്യസ്തതകളില്‍നിന്നു കണ്ടെടുക്കാനും അടുത്തറിയാനും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി, അനുഭവിപ്പിക്കുന്ന സത്യസന്ധതയോടെ ആവിഷ്കരിക്കാനും കഥാകാരന്‍ കാണിക്കുന്ന ആര്‍ജവത്തെ അവഗണിക്കാനാവില്ല.. ജീവിതം എന്നും എവിടെയും ഒരുപോലെ നിന്ദ്യവും നിസ്സാരവും നിസ്സഹായവുമാവുമ്പോള്‍തന്നെ, ചില സവിശേഷ അധികാരങ്ങള്‍ ചില ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “ഒരത്ഭുത”ത്തിന് ജീവിതത്തിലുള്ള സാധ്യത ശ്രീരാമന്റെ കഥാപാത്രങ്ങള്‍ തള്ളിക്കളയുന്നില്ല .


' മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ -സി . വി . ശ്രീരാമന്‍ ' എന്ന പുസ്തകത്തിലെ പതിനാറുകഥകളില്‍ എന്റെ വായനയില്‍ എനികിഷ്ടമായ ചിലതാണു ഞാനിവിടെ പരാമര്‍ശിക്കുന്നത് . ജീവിതത്തിന്റെ ദുരൂഹമായ ഇരുള്‍ നിലങ്ങളെ ആത്മീയതയുടെ പൊതുധാരയിലേക്ക് കൊണ്ട് നിര്‍ത്തിയ ചില കഥകള്‍ .
ആഴമുള്ള കിണറ്റിലേക്ക് എത്തിനോക്കുംപോലെ  , ആ ആഴം ജീവിതത്തിന്റെ ആഴമാണെന്ന്  തിരിച്ചറിയുംപോലെ  , ഒരനുഭവമാണ് ഈ കഥകള്‍ സമ്മാനിക്കുക . ജീവിതത്തിന്റെ അപൂര്‍ണതയിലൂടെ  സഞ്ചരിക്കുന്ന കഥകള്‍ . " ദുരവസ്ഥ വീണ്ടും വന്നപ്പോള്‍ , " ഇരിക്കപിണ്ഡം " , "വാസ്തുഹാര"  ,  "കൗസല്യ മൂത്തമ്മ " , ഉര്‍ളോസ് " ,  " വെളുത്ത പക്ഷിയെ കാത്ത്" , "ചിദംമ്പരം " , " പൊന്തന്‍മാട" തുടങ്ങിയവ അതിനു ഉദാഹരണം .


അധികാരവാഞ്ഛ എത്രമേല്‍ സാമൂഹ്യവിരുദ്ധവും ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്നതിനുദാഹരണമാണ്   ' ദുരവസ്ഥ വീണ്ടും വന്നപ്പോള്‍' എന്ന കഥ . " അവനവനോട് നീതി പുലര്‍ത്താത്ത ഇടങ്ങള്‍ കണ്ടെത്തുന്നതു മനുഷ്യന്റെ പൊയ്മുഖമാണെന്നും  അവനവനോട് സത്യസന്ധത  പാലിക്കാന്‍ ആകാത്തതാണു നാം അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധി " യെന്നും ഈ കഥയില്‍ ശ്രീരാമന്‍ ഓര്‍മിപ്പിക്കുന്നു. ജാതിസ്വത്വം കേരളീയ സാംസ്കാരികാന്തരീക്ഷത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഈ കഥ . വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ ജാതിപ്പേരുകള്‍ കീഴടക്കുമ്പോള്‍, “ഞാന്‍ മനുഷ്യനാണ്” എന്നുപറയാന്‍ ആളില്ലാതാകുന്നതിന്റെ തീവ്രനൊമ്പരം ശ്രീരാമന്റെ കഥകളിലുണ്ട് . ജാതിസംവരണം ഔദ്യോഗികാധികാര ലബ്ധിക്കാവശ്യമാവുമ്പോള്‍, വ്യക്തിസമത്വം മാത്രമേ പൂര്‍തിയാകുന്നുള്ളൂവെന്നും ലിംഗസമത്വം അട്ടിമറിക്കപ്പെടുന്നു എന്നും “ദുരവസ്ഥ വീണ്ടും വന്നപ്പോള്‍” എന്ന കഥ വ്യക്തമാക്കുന്നു. കീഴാളനും ഒരുകാലത്ത് തന്റെ കുടികിടപ്പുകാരനുമായ മേലധികാരിയാല്‍ ശാരീരികമായി അപമാനിക്കപ്പെടുന്ന സവര്‍ണയായ കീഴ്ജീവനക്കാരിക്ക്, അന്നും ഇന്നും പ്രശ്നം അയാളുടെ “ഒളിഞ്ഞുനോട്ട”മാണ്. നോട്ടത്തിലും കീഴാളത്തം പ്രകടമാക്കുന്ന അയാളുടെ മാനസികാവസ്ഥയെ കഥാകാരന്‍ വ്യക്തമാക്കുന്നത്, “തനിക്കധികാരമില്ലാത്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കവര്‍ പൊട്ടിച്ച ഉദ്യോഗസ്ഥന്റെ വെപ്രാളം” എന്നാണ്
.


മനുഷ്യന്‍റെ കുടുംബജീവിതം ചിട്ടപ്പെടുത്തപ്പെട്ടയാന്ത്രികതയാണെന്നും  അതിനപ്പുറത്ത് മനസ്സും ശരീരവും സൃഷ്ടിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും  " ഇരിക്കപിണ്ഡം " എന്ന കഥ പറയുന്നു . ര്‍ത്താവിനപ്പുറം കാമുകനില്‍ ആനന്ദം കാണുന്ന ഭാര്യ , അച്ഛന്റെ വിയോഗത്തിന്റെ ആഘാതം പടി പടിയായി അനുഭവിക്കേണ്ടി വരുന്ന മകന്‍,  
മോക്ഷംമാര്‍ഗ്ഗം ഉപദേശിക്കുന്ന പാണ്ടെയും, എല്ലാത്തിനും മൂകസാക്ഷിയായി കാമുകനായ  അയാളുമെല്ലാം ജീവിതത്തെ മൂടി നില്‍ക്കുന്ന ഉത്തരമില്ലാത്ത വിചാരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു . സ്ത്രീയുടെ സ്വഭാവ സവിശേഷതകളില്‍ കുലീനമായതൊന്നും കണ്ടെത്താനാകാതെ, ആസക്തിയില്‍ മാത്രം വലയുന്ന പുരുഷകഥാപാത്രങ്ങളൊന്നും കുടുംബസങ്കല്‍പങ്ങളില്‍ വിശ്വസിക്കുന്നില്ല. സഞ്ചാരിയായ അയാള്‍ക്ക് “വഴിയമ്പലം” മാത്രമായി മാറുന്ന സ്ത്രീബന്ധങ്ങളാണ് ഉള്ളത്. പക്ഷേ ആ ബന്ധങ്ങളില്‍ അയാള്‍ ഒരു വേളയെങ്കിലും മനസ്സര്‍പ്പിക്കുന്നു എന്നതിന് തെളിവാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥലത്ത് വീണ്ടും എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തിന് വൃത്താകൃതിയാണെന്ന് -തുടങ്ങിയേടത്ത് തന്നെ അത് എത്തിച്ചേരുന്നു എന്ന് – ശ്രീരാമന്‍ വിശ്വസിക്കുന്നു. പൂര്‍ണതയുടെ പ്രതീകമാണ് വൃത്തം എങ്കില്‍ ശ്രീരാമന്റെ കഥകള്‍ക്ക് വൃത്താകൃതിയാണ്; കഥാപാത്രങ്ങള്‍ പലരും തുടങ്ങിയേടത്ത് തിരിച്ചെത്തുന്നു. ആധ്യാത്മികതയിലേക്കുള്ള ചവിട്ടുപടിയായി അഗമ്യഗമനത്തെ ശ്രീരാമന്‍ കഥകളില്‍ ചിത്രീകരിക്കുന്നു.


സ്ത്രീയുടെ മാനസിക കരുത്തിനെ പ്രകീര്‍ത്തിക്കുന്ന കഥകളില്‍ വാസ്തുഹാര ,  കൗസല്യ മൂത്തമ്മ എന്നിവ ദേശകാല പശ്ചാത്തലത്തില്‍തന്നെ വ്യക്തിത്വഘടനയുടെ സ്ഥായിയാല്‍ വ്യത്യാസപ്പെടുന്നു. വാസ്തുക്കള്‍ ഹരിക്കപ്പെട്ടവരുടെ ഭൂമിയിലാണ് നാം അലയുന്നതെന്ന ജീവിതസത്യം  അദ്ദേഹം അനാവൃതമാക്കി "വാസ്തുഹാര " യിലൂടെ . ദേശത്തില്‍നിന്ന് ദേശീയതയിലൂടെ സാര്‍വദേശീയതയിലേക്ക് വളരുന്ന ഭാഷയും ആഖ്യാനവുമാണ് സി വി ശ്രീരാമന്റേത്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷാസ്വത്വത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്നുവരുന്നു.
മനുഷ്യസ്നേഹം വേണ്ട , വെറുമൊരു സ്നേഹമെങ്കിലും. ഒരു വളര്‍ത്തുമൃഗമായ സയാമീസ്‌ പൂച്ച തലമുറകളിലൂടെ വളര്‍ന്നു വന്നത് ഈ സ്നേഹരാഹിത്യത്തിന്റെ  പ്രതീകമായാണ്  " കൗസല്യ മൂത്തമ്മ"യില്‍ കഥാകാരന്‍ അവതരിപ്പിക്കുന്നത്‌ .

പെന്മയെ ശക്തമായി സമീപിക്കുന്ന കഥകളാണ് ' ഉര്‍ളോസ്' , ' വെളുത്ത പക്ഷിയെ കാത്ത്" എന്നീ കഥകള്‍ . കാലത്തിന്റെ വെളിയിടങ്ങളില്‍ നിരാലംബമാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അകലോകമാണ് 'ഉര്‍ളോസില്‍ ' ശ്രീരാമന്‍ പകര്‍ത്തി വെയ്ക്കുന്നത് . ശ്രീരാമന്റെ കഥകളില്‍ മികച്ചു നില്‍കുന്നത് പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങളാണ് . അതിനുധാഹരണമാണ്ധീരാ ദീദി .
ഒരുപക്ഷേ ധീരാ ദീദി  ശ്രീരാമന്റെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാകുന്നു " വെളുത്ത പക്ഷിയെ കാത്ത്  ' എന്ന കഥയിലൂടെ . സ്ത്രീമനസ്സിന്റെ അടരുകളിലൂടെ ശ്രീരാമന്റെ പ്രയാണമാണ് ഈ കഥ.

 

'ചിദംബര' ത്തിലും മരണവും കാമവും ഉള്‍പ്പെട്ട അശാന്ത സഞ്ചാരമാണ് പ്രതിപാദിക്കുന്നത്. ശരീരകാമനകളുടെ ഒരു നിമിഷത്തെ സ്വാസ്ഥ്യത്തിനുവേണ്ടി ജീവിതകാലമത്രയും അസ്വാസ്ഥ്യനാകേണ്ടി വരുന്ന അയാളില്‍ അവളൊരു ദാഹമായിത്തീരുകയാണ് . ഒരുപക്ഷേ അത് ആത്മാവിന്റെ കൂടി ദാഹമാകുന്നത് കൊണ്ടാണ് അവരിരുവരും ഒന്നാകുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു , ആത്മഹത്യ ചെയ്യുന്ന അവളുടെ ഭര്‍ത്താവ് . ഇതിനിയില്‍ ആത്മവിചാരണ നടത്തുന്ന അയാള്‍ മോക്ഷ മാര്‍ഗ്ഗമേന്നോണം ചിദംബരത്തെയ്ക്കു പുറപ്പെടുന്നു. അയാളുടെ ഉള്ളിലെ ശാന്തിയുടെ വേരുകള്‍ അവിടെ വെച്ച് കൂടുതല്‍ ശക്തമാകുന്നു . അതുകൊണ്ട് തന്നെ അയാളൊരിക്കലും ലക്ഷ്യത്തില്‍ എത്തുന്നില്ല .


  സ്ത്രീജീവിതം   “പൊന്തന്‍മാട”യില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷമാകുമ്പോള്‍തന്നെ,  കീഴാള സ്ത്രീസ്വത്വം സാമൂഹികാധികാരത്തിനായി മതം മാറുന്നു. മതം മാറിയ കാര്‍ത്തു പൊന്തന്‍മാടയെ ക്ഷണിക്കുന്നത് ഒരുമിച്ചുള്ള ദാമ്പത്യത്തിനാണ്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുമ്പോഴേ ദാമ്പത്യം സംഗതമാകുന്നുള്ളൂ എന്നും കീഴ്ത്തട്ടില്‍ സ്ത്രീപുരുഷബന്ധം ഒരു “കൂട്ടിക്കൊണ്ടുവരല്‍”  മാത്രമേ ആകുന്നുള്ളൂ എന്നുമുള്ള നിലപാട് ശ്രീരാമന്‍ മുന്നോട്ടു വയ്ക്കുന്നു. കാര്‍ഷിക സംസ്കൃതിയുടെ ഭൂപടത്തില്‍, കീഴാളജീവിതം അടയാളപ്പെടില്ലെന്നും അവന്റെ അധ്വാനം മാത്രമേ പ്രസക്തമാവുന്നുള്ളൂ എന്നും “പൊന്തന്‍മാട” ഉദാഹരിക്കുന്നു. കീഴാളജീവിതത്തിന്റെ നൈസര്‍ഗികമായ നിഷ്കളങ്കത കൊണ്ടാവാം അധ്യാത്മികതക്ക് അവിടെ സ്ഥാനമില്ല.


മനുഷ്യബന്ധങ്ങളുടെ  ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ് . അനിശ്ചിതമായ ജീവിതത്തിന്റെ ആന്ദോളനങ്ങള്‍ക്കിടയില്‍ മനസ്സില്‍ സ്വരുക്കൂട്ടി വെയ്ക്കാവുന്ന മനോഹരമായ വായന ഈ പുസ്തകം സമ്മാനിക്കും എന്നതില്‍ തര്‍ക്കമില്ല .  ശ്രീരാമന്റെ പതിനാറു കഥകള്‍ അടങ്ങിയ ഈ പുസ്തകം പുറത്തിക്കിയിടുള്ളത് ഗ്രീന്‍ ബുക്സ്‌ ആണ് . മുഖവില : നൂറ്റി മുപ്പത്തി അഞ്ചു രൂപ .

Friday, February 22, 2013







മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. 'നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ ' എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.


മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്‌. രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ്‌ തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രചനകളുടെ  മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക്‌ എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരാളായിരുന്നു  ജയരാജ്‌.


സാമൂഹ്യമാറ്റത്തിന്റെ  മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെ ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയിൽ  ജീവിതകാലം മുഴുവനും ഉത്കണ്ഠകുലനായിരുന്ന ജയരാജ്‌ തന്റെകഥകളിലൂടെയും  സ്വകാര്യ  എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും അതെല്ലാം വിധേയമാക്കി.



ഡി .സി .ബുക്സ്‌ പ്രസിദ്ധീകരിച്ച 
' യു .പി . ജയരാജിന്റെ കഥകള്‍ , സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ അദ്ധേഹത്തിന്റെ മരണത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചതും മരണശേഷം സമാഹരിച്ചതുമായ നാല്പത്തിഏഴു കഥകളാണ് ഉള്ളത് . അതില്‍ തന്നെ എന്റെ വായനയെ ആകര്‍ഷിച്ച കഥകളായ , 'തെയ്യം ' , 'മഞ്ഞു ' , 'നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' , ' ക്കിനാവയിലെ പതിവ്രതകള്‍ ' എന്നീ നാലുകഥകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത് .



നാട്ടുമണ്ണിന്റെ പശിമയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ദൃഡബിംബമുണ്ട് 'തെയ്യങ്ങളി'ല്‍ . പള്ളിയറയ്ക്ക് മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ടു ആകാശത്തിലേക്ക് വെള്ളിദണ്ഡ്‌ ആഞ്ഞുവീശി രൌദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും  സാഹസികതയുടെയും മൂര്‍ത്ത രൂപമായി മാറുന്നു . ഗുളികന്റെ ഉരിയാടലിനു പൊടുന്നനെ രാഷ്ട്രീയ മാനം കൈവരുന്നു . അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.



അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന 'മഞ്ഞ്'  എന്ന കഥയില്‍ ഹെമിംഗ്‌വേയുടെ കിഴവനായ നായകന്‍ സാന്തിയാഗോ നിവര്‍ന്നു നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് .
ഇന്നത്തെ സാഹചര്യത്തിലെ മനുഷ്യാവസ്ഥയെപറ്റി മൌലികമായി അസ്വസ്ഥനാകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ഈ കഥ എന്നതാണ് പ്രധാനം . ധീരതയുടെ ശോണമുദ്രകള്‍ ആവാഹിച്ച , നേരിടുള്ള സംവേദനം സാധ്യമാക്കിയ ഒരു സുതാര്യരചനയാണ് മഞ്ഞ് . മഞ്ഞ് അവസാനിക്കുന്നതും സാന്തിയാഗോയിലാണ് .


" പുറത്തു കൊടും ശൈത്യമുണ്ട് . മഞ്ഞുണ്ട് . ശവംതീനികളായ  ഡിറ്റന്‍റ്റസ് പക്ഷികളുണ്ട് . എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥയ്ര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൌരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്. "


ജയരാജിന്റെ കത്തുകളും കഥകളും നിറവേറ്റിയത് ഒരേ ധര്‍മ്മമാണ് . എങ്ങോ കാതോര്‍ത്തിരിക്കുന്ന, അജ്‌ഞാതരായ വായനക്കാരെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്‌തെഴുതിയ കത്തുകളായിരുന്നു ജയരാജിന്റെ കഥകള്‍. അതേപോലെ ഉറ്റസുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ അവര്‍ക്കുമാത്രം വായിക്കാനുള്ള കഥകളുമായിരുന്നു. കഥകളില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു വാക്യം പോലും ജയരാജ് കത്തുകളില്‍ കുറിച്ചിരുന്നില്ല. അതു കൊണ്ടാണ് ജയരാജിന്റെ ഓരോ കത്തും കഥ പോലെ മനോഹരവും ഓരോ കഥയും കത്തു പോലെ ഹൃദയസ്‌പര്‍ശിയുമായത്. അതുകൊണ്ട് കൂടിയാകാം " നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' എന്ന് തന്റെ കഥാസമാഹാരത്തിന് അദ്ദേഹം പേരിട്ടത് .


കത്തുകളില്‍ ജയരാജ്‌ ഉത്സാഹഭരിതനായിരുന്നു . രോഷവാനായിരുന്നു . പരിഹാസത്തിന്റെ നിറങ്ങള്‍ കൂടി അതിലുണ്ടായിരുന്നു . സാഹിത്യത്തെയും സമകാലികരാഷ്ട്രീയത്തെയും സാംസ്‌കാരിക ചലനങ്ങളെയും  ആ കത്തുകള്‍ ഗൌരവകരമായി കണ്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥ . വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഈ കഥയില്‍ ഒളിച്ചുവെച്ചിരിക്കുന്നു.

നിരാശഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിപ്പിക്കുന്നത് ങ്ങിനെയാണ്,


"
നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് . സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട് . "



അവസാനകഥയായ ' ക്കിനാവയിലെ പതിവ്രതക' ളില്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ചുറ്റിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ പച്ചയായി ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ കഥാകാരന്‍ . കണിശമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന , നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ .
മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് തെല്ലും പരിഗണിക്കാതെ,  ഒരു ജന്മത്തില്‍ സാധ്യമാകുന്ന സുഖഭോഗങ്ങള്‍ ആകെയും അനുഭവിച്ചു തീര്‍ക്കാന്‍ വെമ്പല്‍ പൂണ്ട ക്കിനാവ ,വെറുമൊരു ഭാവനയെന്ന് സമ്മതിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതാണ് ഈ കഥയിലെ വിജയം .



 മരണശേഷം വെളിച്ചം കണ്ട ' സ്വാര്‍ത്ഥനായ അഹങ്കാരിയുടെ ജീവിതത്തില്‍ നിന്നു ' എന്നതിലെ (കഥയെന്നു പറയാന്‍ ആകില്ല ,മറ്റെന്തു പേരിടണമെന്ന് എനിക്കറിയുകയും ഇല്ല ) ചില വരികള്‍ ഉദ്ധരിക്കട്ടെ ...

" എനിക്കിനി വെട്ടിപ്പിടിക്കാനോ , സ്വപ്നം കാണാനോ , കത്തിച്ചു കളയാനോ , എന്റേതായ ഒരു ലോകമില്ല . ഒരു ഭാവിയുമില്ല . കാരണം മറ്റു പലതും തേടിയ കൂട്ടത്തില്‍ എനികൊന്നു മാത്രം നഷ്ടമായി - എന്നെ . ഒരിക്കല്‍ ധീരനും , പ്രക്ഷോപകാരിയും അഹങ്കാരിയും എഴുത്തുക്കാരനും സത്യസന്ധനുമായിരുന്ന എന്നെ - "

മരണം മുന്‍കൂട്ടി കണ്ടെഴുതിയതാണോ എന്ന് സംശയിച്ചു " പരേതനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ' എന്ന കഥ .


കുറച്ചു ദിവസം മുന്‍പേ ഫേസ് ബുക്ക്‌ സുഹൃത്ത്‌ എഴുതിയ ഒരു സ്റ്റാറ്റസ് ഓര്‍ക്കുന്നു ,'ഒരിക്കലും മരിക്കാന്‍ പാടില്ലാതവരുടെ ഒരു ലിസ്റ്റ്. അതാതു മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരെ നമുക്കതില്‍ ചേര്‍ക്കാം ' എന്നുകൂടി പറഞ്ഞിരുന്നു . ന്ന് ...ജയരാജിനെ വായിച്ചവസാനിപ്പിച്ച ഈ ദിനം അദ്ധേഹത്തിന്റെ പേര് കൂടി ആ ലിസ്റ്റില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ട് നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു . ഗൌരവകരമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയവായനക്കാരെ ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ പരിധിയില്‍ ഇദേഹത്തെക്കൂടി കൂട്ടുക . അതൊരു  നഷ്മാകില്ലെന്നു എന്റെ ഉറപ്പ്.