വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Tuesday, November 23, 2010

വൈക്കം മുഹമ്മദ്‌ ബഷീര്‍

വൈക്കത്തടുത്തു തലയോലപറമ്പില്‍ 1910  ജനുവരി 21 നു ജനിച്ചു .സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചു .ഹൈസ്കൂള്‍ വിദ്യഭാസത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു ബോംബൈയിലും പൂനയിലും ബാംഗ്ലൂരിലും ഗോവയിലും ലാഹോറിലും കറാച്ചിയിലും അടക്കം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു അനേകം ജോലികള്‍ ചെയ്തു സഞ്ചാരിയായി.
1958 ല്‍ ഫാബിയെ വിവാഹം കഴിച്ചു . ബേപ്പൂരില്‍ താമസം ആക്കി. 1994 ജൂലൈ 5 നു അന്തരിച്ചു
കഥാകൃത്ത് നോവലിസ്റ്റ് എന്നീ മേഖലകളില്‍ അതുല്യമായ കഴിവ് പുലര്‍ത്തിയ പ്രതിഭയായിരുന്നു ബഷീര്‍. നമ്മുടെ  ജീവിത സാഹചര്യങ്ങളെ ലളിതമായ ഭാഷയില്‍ ആവിഷ്ക്കരിക്കുകയും അത് വഴി തീവ്രമായ ജീവിത ദര്‍ശനങ്ങളെ ലഘൂകരിച്ചു നര്‍മത്തില്‍ പൊതിഞ്ഞു ആവിഷരിക്കുന്ന ബഷീറിയന്‍ രീതി മലയാള മനസുകളെ കീഴടക്കി
ബാല്യ കാല സഖിയും പാത്തുമ്മയുടെ ആടും ന്‍റെപ്പുപ്പക്കൊരു ആനെണ്ടാര്‍ന്നു, മതിലുകള്‍, പ്രേമലേഖനം തുടങ്ങിയവ എല്ലാം സംവേദിച്ചത് വായനക്കാരുടെ ഹൃദയങ്ങളുമായാണ്.

ഞാന്‍ കഥാപാത്രമായി വരുന്ന കഥകള്‍ ബഷീറോളം മലയാളത്തിലെ ആരും എഴുതിയിട്ടില്ല .എന്റെ കഥകള്‍ ധാരാളം കേള്‍പ്പിച്ചത്കൊണ്ടാണോ അദ്ദേഹം നമ്മുടെ സ്വന്തക്കാരനാവുന്നത് ?ഈ 'ഞാന്‍ ' ഞാന്‍ തന്നെയാണെന്ന് നാമോരോരുത്തരും തിരിച്ചറിയുന്നിടത്താണ് നമുക്കദ്ദേഹവുമായി ആത്മബന്ധം ഉണ്ടാവുന്നത്. -അക്ബര്‍ കക്കട്ടില്‍ (സര്‍ഗ്ഗ സമീക്ഷ)

ഈ പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നു ഓരോ രചനയിലൂടെയും ബഷീര്‍ നമുക്ക് കാട്ടിത്തന്നു. അത് കൊണ്ടു തന്നെ ആടും തേന്മാവും പഴുതാരയും മൂഖനും വരെ ബഷീര്‍ കഥകളിലെ കഥാപത്രങ്ങളായി.

പദ്മശ്രീ (1982 ) കേന്ദ്ര കേരള സാഹിത്യ അകാദമി ഫെല്ലോഷിപ്പുകള്‍ തുടങ്ങീ അനേകം ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

പ്രധാന നോവലുകള്‍ :പ്രേമലേഖനം (1943 ) ബാല്യകാലസഖി (1944 ) ശബ്ദങ്ങള്‍(1947 ) ന്ടുപ്പുപ്പാക്കൊരാനെടാര്‍ന്ന്‍(1951 ), മരണത്തിന്റെ നിഴലില്‍ (1951 )മുച്ചീട്ട് കളിക്കാരന്റെ മകള്‍ (1951 )സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953 ) ആനവാരിയും പൊന്‍കുരിശും(1953 )ജീവിത നിഴല്‍ പാടുകള്‍ (1954 )പാത്തുമ്മയുടെ ആട് (1959 ) മതിലുകള്‍ (1965 ) താര സ്പെഷ്യല്‍സ്(1968 ) മന്ത്രികപൂച്ച(1968 ) അനുരാഗത്തിന്റെ ദിനങ്ങള്‍ (1983 )
ചെറുകഥ: ജന്മദിനം,വിഡ്ഢികളുടെ സ്വര്‍ഗം , വിശ്വവിഖ്യാതമായ മൂക്ക് , പാവപ്പെട്ടവരുടെ വേശ്യ,ഒരു ഭഗവദ് ഗീതയും കുറെ മുലകളും, ആനപൂട, ഭൂമിയുടെ അവകാശികള്‍

നാടകം : കഥാ ബീജം
ആത്മകഥ: ഓര്‍മയുടെ അറകള്‍
തിരക്കഥ :  ഭാര്‍ഗവീനിലയം

10 comments:

 1. Beppur Sultan is an all time greats

  ReplyDelete
 2. എന്നെ വായനാലോകത്തിലേക്കു കൊണ്ടുവന്ന മഹാനുഭാവന്‍.... എന്റെ വായനയിലെ ഗുരുവിനു പ്രണാമം...

  ReplyDelete
 3. എന്റെ ലോകവീക്ഷണത്തെ ഗുണപരമായി സ്വാധീനിച്ച മഹാൻ..

  ReplyDelete
 4. how i can read his novels by online.if some know plz inform....
  am a biiiiiiiiiiiiiiiiiiiig fan of basheer.

  ReplyDelete
 5. helpful for my assignments...
  thanks

  ReplyDelete
 6. helpful for my assignments...
  thanks

  ReplyDelete
 7. verynice............

  ReplyDelete