വികസനത്തിന്റെ പാരിസ്ഥിതികമായൊരു വായനയാണ് സാറ ജോസഫിന്റെ പുതിയ പുസ്തകമായ ആതി മുന്നോട്ടു വെക്കുന്നത്. മണ്ണും വായുവും വെള്ളവുമെല്ലാം വികസനത്തിന്റെ പേരില്‍ ആക്രമിച്ചു കീഴ്പ്പെടുത്തപ്പെടുമ്പോള്‍ ദുര്‍ബലരായി തീരുന്നവരുറെ അരക്ഷിതാവസ്ഥയും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നൈതികവുമായ ചിന്തകളും വളരെ മനോഹരമായി വരച്ചു കാട്ടുന്നുണ്ട്.
അധിനിവേശത്തിന്റെ പുതിയ രൂപഭാവങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ , അവിടെ ഉണ്ടാകേണ്ട ജഗ്രതകളെ ഓര്‍മ്മപെടുത്തുന്നുണ്ട് ആതി. വികസനത്തിന്റെ പൊള്ളയായ കണക്കുകള്‍ വരച്ചു കാട്ടി നഗരങ്ങളും ടൌണ്‍ ഷിപ്പുകളും ഉയരുന്നു വരുന്ന സമകാലിക സമൂഹത്തില്‍ അതിന്റെ ഉപോല്പന്നമായി അടിചെല്‍പ്പിക്കപെടുന്ന ഭൂമി കയ്യേറ്റങ്ങളും പ്രകൃതിയുടെ, സംസ്ക്കാരത്തിന്റെ, വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റങ്ങളും നാമറിയാതെ നമ്മിലേക്ക് ഇഴഞ്ഞു വരുന്നതെങ്ങനെ എന്ന് സാറ സമീപകാല കേരളത്തിലെ ചില വികസന കയ്യേറ്റങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു തരുന്നു .
ആതി ഒരു തുരുത്താണ്. നന്മയുടെ, നാട്ടറിവുകളുടെ, പുരവൃത്തങ്ങലുറെ, പ്രകൃതിയുമായി ഇഴ ചേര്‍ന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ . ആ ആവാസ വ്യവസ്ഥയെ തൂക്കി വില്ക്കാന്, ഇടിച്ചു നിരത്താന്‍, മാന്തി പൊളിക്കാന്‍ വികസന മുദ്രാവാക്യവുമായി എത്തുന്നവര്‍ പതുക്കെ ആതിയില്‍ പിടിമുറുക്കുമ്പോള്‍ ആ ചൂഷണത്തില്‍ കാലിടരുന്ന സാധാരണക്കാര്‍. അവരുടെ ചെറിയ ചെറുത്തുനില്‍പ്പുകള്‍ എങ്ങുമെത്താതെ പോകുമ്പോള്‍ ഇത്തരം വികസനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ചൂട്ടു കാണിച്ചു കൊടുക്കുന്നു. പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന നഗരങ്ങളുടെ മാലിന്യങ്ങള്‍ തല്ലാന്‍ പറ്റുന്ന ചവറ്റു കൂനകളില്‍ ഒന്നായി ആതിയെ മാറ്റാന്‍ അത് വഴി ആ ചെറുത്തുനില്‍പ്പുകള്‍ അവസാനിപ്പിക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നു. ആ തുരുത്തിന്റെ നാശം. ആ സംസ്ക്കാരത്തിന്റെ തകര്‍ച്ച; അതോടൊപ്പം മനുഷ്യമുഖം നഷ്ടപെട്ട വികസനം, ഇതൊക്കെയാണ് ആതി നമ്മോടു സംവദിക്കുന്നത്.
തന്റെ മുന്‍കൃതികളായ ആലാഹയുടെ പെണ്മക്കള് പോലെയോ ഊര് കാവല്‍ പോലെയോ ശക്തമായ ഒരു നോവല്‍ ശില്പം ആതിയില്‍ കാണുന്നില്ല എന്ന് പറയേണ്ടി വരുമ്പോളും ആതി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ആ കുറവിനെ നികത്തുന്നു. സമീപഭാവിയില്‍ നമ്മെ കാത്തിരിക്കുന്ന ഭീഷണമായ ജല ദൌര്‍ലഭ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം ശക്തമായി വരച്ചു കാണിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് ആതിയുറെ കരുത്തായി പറയാവുന്നത്.
വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/
ReplyDeleteആതിയെക്കുറിച്ചു ഇന്നലെ ഏഷ്യാ നെറ്റിന്റെ കണ്ണാടിയില്‍ സാറാ ജോസഫിനെ കൂടി ഉള്‍പ്പെടുത്തി ഒരു പരിപാടി കണ്ടതേയുള്ളൂ ..ഈ കുറിപ്പും അവസരോചിതമായി .:)
ReplyDeleteഈ പുസ്തകം സത്യം പറഞ്ഞാല്‍ കഴിഞ്ഞ ദിവസം മാതൃഭൂമി പുസ്തകമേളയില്‍ വെച്ചാണ് കണ്ടത്. വ്യത്യസ്ഥമായ കവറുകളില്‍ കണ്ടപ്പോള്‍ പെട്ടന്ന് ആകര്‍ഷിച്ചു. അതിനേക്കാളേറെ അലാഹ മുതല്‍ ഊരുകാവല്‍ വരെയുള്ള സാറാജോസഫിന്റെ പുസ്തകങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ട് വാങ്ങുകയും ചെയ്തു. വായിച്ചില്ല. അതുകൊണ്ട് കൂടുതല്‍ അഭിപ്രായപ്രകടനത്തിനില്ല. മിനീഷ്, ഈ റിവ്യൂ പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗില്‍ ചേര്‍ക്കുന്നതില്‍ വിരോധമുണ്ടോ?
ReplyDeleteഹൃസ്വമായ വിവരണം ഭംഗിയായി. പുസ്തകം ഉടനെ വായിക്കണം എന്നുണ്ട്.
ReplyDeleteഈ പുസ്തക പരിചയം ഹൃദ്യമായി രേമേശേട്ടാ. സാറാ ജോസെഫിനെ അധികം വായിച്ചിട്ടില്ല. എങ്കിലും ആനുകാലികങ്ങളില്‍ കുറച്ചൊക്കെ വായിച്ചിട്ടുമുണ്ട് അവരുടെ രചനകള്‍. ആവാസ വ്യവസ്ഥകള്‍ അലങ്കോലപ്പെട്ടു മരണമോ ജീവിതമോ എന്ന രണ്ടിലൊരു വഴി മാത്രം മുന്നില്‍ തെളിയുന്ന കാടിന്റെ മക്കള്‍ പോലും ഇന്നു മാവോയിസത്തിന്റെ വഴിയില്‍ ആയുധമെടുക്കുന്നതാണ് വാര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. സ്വകാര്യക്കുത്തകകള്ക്കു വേണ്ടി മാത്രം സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ വറ്റുകയാണ്.
ReplyDelete(ഈ word verification ഒന്ന് ഡിസേബ്ള്‍ ആക്കണേ :))
നന്നായി.
ReplyDeleteഅപ്പോ, വായിക്കാം.
പുസ്തകം ശക്തമാണ്.
ReplyDeleteഈ കുറിപ്പ് ഭംഗിയായി.
നന്നായി ഈ പരിചയപ്പെടുത്തല്‍ .............
ReplyDeleteതലമുറക്ക് സമ്മാനിക്കാന്‍ ഉതകുന്ന പുസ്തകം
ReplyDeleteതലമുറക്ക് സമ്മാനിക്കാന്‍ ഉതകുന്ന പുസ്തകം
ReplyDeleteഞാന്‍ എന്നും അലമാറയില്‍ സൂക്ഷിക്കും
ReplyDeleteസാന്ത്വനം ചാനൽ
ReplyDelete