വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, May 30, 2011

ആ നീര്‍മാതളപൂവിന്റെ ഓര്‍മയ്ക്ക്

"കണ്ണുകള്‍ക്ക്‌ കാണുവാനുള്ള ശക്തി നഷ്ടപ്പെട്ടാല്‍ കൈയിന് എഴുതുവാനുള്ള ത്രാണി ഇല്ലാതാവുമ്പോള്‍ ഞാന്‍ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം.ചരിത്രം രാജാക്കന്‍മാരുടെയും യുദ്ധം ചെയ്തവരുറെയും മാത്രം കഥയല്ല; സ്നേഹിച്ചവരുറെയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ "

-നീര്‍മാതളം പൂത്തകാലം -


ഒരു വര്ഷം കൂടി കടന്നു പോകുന്നു നമ്മുടെ ഇടയിലിരുന്നു സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ ആ കഥാകാരി വിട പറഞ്ഞിട്ട് .

കവയിത്രി ബാലാമണിയമ്മയുറെയും വി എം നായരുടെയും മകളായി 1932  മാര്‍ച്ച്‌ 31 നു ജനനം. മലയാളത്തിലും ഇംഗ്ലീഷിലും ആയി നിരവധി രചനകള്‍.
കടല്‍ മയൂരം ചന്ദനമരങ്ങള്‍, മാനസി, കവാടം, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ എന്നീ നോവലുകളും പക്ഷിയുടെ മരണം, നഷ്ടപെട്ട നീലാംബരി, ചേക്കേറുന്ന പക്ഷികള്‍, മാധവിക്കുട്ടിയുടെ കഥകള്‍, എന്റെ ചെറിയ കഥകള്‍, എന്റെ പ്രിയപ്പെട്ട ചെറു കഥകള്‍ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട് . എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിവ ആത്മകഥകള്‍ ആണ് വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികളും അവരെ തേടിഎത്തി.

പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ എന്ന പേര് സ്വീകരിച്ചു.

സ്ത്രീ പുരുഷ ബന്ധത്തെ പല വീക്ഷണ കോണുകളില്‍ നിരീക്ഷിക്കുന്ന ഒരു പൊതു സ്വഭാവം കമലയുടെ ഓരോ രചനകളിലും ഉണ്ടായിരുന്നു. തുറന്നു പറച്ചിലുകളെ അധികം പ്രോത്സാഹിപ്പിക്കാത്ത മലയാളികളുടെ സദാചാര ബോധത്തെ നിഷേധിക്കാന്‍ തന്റെ രചനകളിലൂടെ കമല കാണിച്ച ധൈര്യം അസാമാന്യമായിരുനു. മരണവും പ്രണയവും വികാരങ്ങളും സ്വപ്നവും കാല്പനികതയും  സ്ത്രീപക്ഷത്ത്‌ നിന്നുള്ള ചിന്തകളും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു കമലയുടെ ലോകം . അതോടൊപ്പം വിവാദങ്ങളും .എങ്കിലും മലയാളി വായനക്കാര്‍ തീവ്രമായ സ്നേഹത്തോടെ കമലയുടെ രചനകളെ നെഞ്ചേറ്റി.

2009 മെയ്‌ 31 നു കമല സുരയ്യ ഈ ഭൂമിയെ വിട്ടു പിരിഞ്ഞു.
കമല പറഞ്ഞിട്ടുണ്ട് നീര്‍മാതളം പൂക്കുന്നത് കേവലം ഒരാഴ്ച കാലത്തെക്ക് മാത്രമാണെന്ന്. പക്ഷെ കമലയെന്ന നീര്‍മാതളപൂവിന്റെ ഗന്ധം ഓരോ സഹൃദയ സ്മരണകളിലും പടര്‍ന്നു നില്‍ക്കും മലയാളമുള്ള കാലം വരെ.
  

13 comments:

  1. ഈ പോസ്റ്റിനു നന്ദി...

    ReplyDelete
  2. നമുക്ക് നഷ്ടപ്പെട്ടപെട്ടുപ്പോയ നീലാംബരി

    ReplyDelete
  3. ......ഇഷ്ട്ടമായി

    ReplyDelete
  4. നീര്‍മാതളപൂവിന്റെ ഗന്ധം
    പോസ്റ്റിനു നന്ദി...

    ReplyDelete
  5. ആ നീര്‍മാതളപ്പൂവിനെ പറ്റി ഒരു അനുഭവക്കുറിപ്പ് .ഇവിടെയുംഉണ്ട്
    .

    ReplyDelete
  6. പോസ്റ്റിനു നന്ദി...

    ReplyDelete
  7. കമലയെന്ന നീര്‍മാതളപൂവിന്റെ ഗന്ധം ഓരോ സഹൃദയ സ്മരണകളിലും പടര്‍ന്നു നില്‍ക്കും മലയാളമുള്ള കാലം വരെ.

    ReplyDelete
  8. മാധവിക്കുട്ടിക്കുള്ള നല്ല സമര്‍പ്പണമായി..

    ReplyDelete
  9. നന്ദി…… ആശംസകൾ………

    ReplyDelete
  10. കമലാസുരയ്യയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലി..

    ReplyDelete
  11. എന്നാത്മാവിന്‍ നഷ്ടസുഗന്ധം...

    ReplyDelete
  12. മാഞ്നു പോയ ആ പൂവിനു ആദരാഞ്ജലികൾ

    ReplyDelete